Follow KVARTHA on Google news Follow Us!
ad

പാചകവാതക വില വര്‍ധിപ്പിച്ചു; സബ്സിഡിയില്ലാത്തതിന് വര്‍ധിപ്പിച്ചത് 42.50 രൂപ

രാജ്യത്തെ പാചകവാതക വില വര്‍ധിപ്പിച്ചു. സബ്സിഡിയുള്ള ഗാര്‍ഹികNew Delhi, News, Business, Increased, National,
ന്യൂഡല്‍ഹി: (www.kvartha.com 01.03.2019) രാജ്യത്തെ പാചകവാതക വില വര്‍ധിപ്പിച്ചു. സബ്സിഡിയുള്ള ഗാര്‍ഹിക പാചകവാതക സിലണ്ടറിന് 2.08 രൂപയും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 42.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡെല്‍ഹിയില്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില യഥാക്രമം 495.61 രൂപയും 701.50 രൂപയുമായി.

അന്താരാഷ്ട്ര വിപണിയില്‍ പാചകവാതക വില ഉയര്‍ന്നതും വിനിമയനിരക്കിലെ വ്യതിയാനങ്ങളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

Subsidised LPG price hiked by Rs 2.08 per cylinder; non-subsidised rate raised by Rs 42.50, New Delhi, News, Business, Increased, National

അന്താരാഷ്ട്ര വിപണിയിലെ നിരക്കും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കും പരിഗണിച്ചാണ് ഓരോ മാസവും പാചകവാതകത്തിന്റെ വില നിര്‍ണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസങ്ങളില്‍ പാചകവാതകത്തിന്റെ വില കുറയ്ക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Subsidised LPG price hiked by Rs 2.08 per cylinder; non-subsidised rate raised by Rs 42.50, New Delhi, News, Business, Increased, National.