Follow KVARTHA on Google news Follow Us!
ad

ഈ സ്ഥലങ്ങളില്‍ ചോറുവയ്ക്കുമ്പോള്‍ സ്ത്രീകളോട് ഒരിക്കലും സംസാരിക്കരുത്

ചോറുവയ്ക്കുമ്പോള്‍ സ്ത്രീകളോട് സംസാരിക്കരുതെന്ന ആചാരം നിലനില്‍ക്കുന്നത് Indonesia, News, World, Food, Lifestyle & Fashion, Cooking
ജക്കാര്‍ത്ത: (www.kvartha.com 01.03.2019) ചോറുവയ്ക്കുമ്പോള്‍ സ്ത്രീകളോട് സംസാരിക്കരുതെന്ന ആചാരം നിലനില്‍ക്കുന്നത് ഇന്തോനേഷ്യയിലെ ജാവ, ബാലി, മദുര പ്രദേശങ്ങളിലാണ്. വിഭവം ദൈവദത്തമാണെന്ന് സൂചിപ്പിക്കാനാണ് സംസാരിക്കരുതെന്ന് പറയുന്നത്രേ. നമ്മുടെ സാധാരണ ചോറൊന്നും അല്ല അവരുടെത്. ജനനം, മരണം, വിവാഹം തുടങ്ങി ഒത്തുകൂടല്‍ ചടങ്ങുകള്‍ക്ക് അവിഭാജ്യ ഘടകമായ തുംപെന്‍ങ് എന്ന പ്രത്യേക വിഭവമൊരുക്കുമ്പോഴാണ് സംസാരിക്കാന്‍ പാടില്ലാത്തത്.

വിശ്വാസ പ്രകാരം സ്ത്രീകള്‍ മാത്രമാണ് ചോറുണ്ടാക്കുന്നതെങ്കിലും പുരുഷന്മാര്‍ കൂട്ടുകറികള്‍ ഉണ്ടാക്കാന്‍ സഹായിക്കും. ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് പാചകത്തിലിടപെടാന്‍ അനുവാദമില്ല.

Do not talk to women in the cooking time, Indonesia, News, World, Food, Lifestyle & Fashion, Cooking

വാഴയില സൂര്യന്റെ ആകൃതിയില്‍ വെട്ടിയെടുത്ത് ചോറ് കോണ്‍ ആകൃതിയില്‍ കുത്തിനിര്‍ത്തി ചുറ്റും കറികള്‍ വിളമ്പി അതിഥികള്‍ക്ക് മുന്നിലെത്തിക്കുകയാണ് ചെയ്യുന്നത്. ചോറിന്റെ മുകള്‍ഭാഗത്തും വാഴയില തൊപ്പി കൊണ്ട് അലങ്കരിക്കുന്നു. കറികള്‍ സസ്യ- മാംസ വിഭവങ്ങളാകാം.

Keywords: Do not talk to women in the cooking time, Indonesia, News, World, Food, Lifestyle & Fashion, Cooking.