Follow KVARTHA on Google news Follow Us!
ad

എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചു; എസ് ഐക്കെതിരെ കര്‍ശന നടപടിക്ക് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം

എഐഎസ്എഫ് പ്രവര്‍ത്തകനെ മര്‍ദിച്ച എസ് ഐക്കെതിരെ കര്‍ശനattack, News, Crime, Criminal Case, Complaint, Protection, Allegation, Report, Kerala,
ചാവക്കാട്: (www.kvartha.com 01.03.2019) എഐഎസ്എഫ് പ്രവര്‍ത്തകനെ മര്‍ദിച്ച എസ് ഐക്കെതിരെ കര്‍ശന നടപടിക്ക് ആഭ്യന്തര വകുപ്പിന്റ നിര്‍ദേശം. മര്‍ദനത്തിനിരയായ വിദ്യാര്‍ത്ഥി സുഹൈല്‍ ഷെരീഫ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ചാവക്കാട് എസ്‌ഐയായിരുന്ന രമേഷിനെതിരെ തൃശൂര്‍ റേഞ്ച് ഐജിയോട് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളോട് മനുഷ്യത്വ രഹിതമായ രീതിയില്‍ പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥര്‍ യാതൊരു പരിരക്ഷയും അര്‍ഹിക്കാത്തവരും ശിക്ഷാര്‍ഹരുമാണെന്നും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ നേരത്തെ അന്വേഷണം നടത്തിയ ജില്ലാ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയായിരുന്നു എന്ന കണ്ടെത്തലും ഉത്തരവിലുണ്ട്. സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് മനപൂര്‍വ്വം ഒഴിവാക്കിയിരിക്കുകയാണ്.

AISF workers attack case; Action against SI, attack, News, Crime, Criminal Case, Complaint, Protection, Allegation, Report, Kerala.

2017 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സുഹൈലിനേയും സുഹൃത്തുക്കളേയും ചാവക്കാട് എസ്‌ഐയായിരുന്ന രമേഷ് സംശയാസ്പദമെന്ന പേരില്‍ അകാരണമായി കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദിക്കുകയുമാണുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഈ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായതിനെതുടര്‍ന്ന് എസ് ഐ രമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് എ.ഐ.വൈഎഫ്, എഐഎസ്എഫ് സംഘടനകളുടെ നേതൃത്വത്തില്‍ ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.

സമരത്തെ നിയന്ത്രിക്കാനായി സ്ഥലത്തുണ്ടായിരുന്ന സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീര്‍, മണലൂര്‍ മണ്ഡലം സെക്രട്ടറി വി ആര്‍ മനോജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെയും പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയിരുന്നു. സമരക്കാര്‍ക്ക് നേരെ പോലീസ് തോക്കൂചൂണ്ടിയ സംഭവവും ഏറെ വിവാദമായി. ഇതേതുടര്‍ന്നുണ്ടായ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് എസ്‌ഐ രമേഷിനെ ചാവക്കാടുനിന്നും സ്ഥലം മാറ്റിയിരുന്നു. 

എസ് ഐ രമേഷിന് പുറമേ സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും അടിയന്തിര വകുപ്പുതല നടപടിയെടുത്ത് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് ഐജിയോട് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AISF workers attack case; Action against SI, attack, News, Crime, Criminal Case, Complaint, Protection, Allegation, Report, Kerala.