Follow KVARTHA on Google news Follow Us!
ad

പുല്‍വാമ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ; ഭീകര ക്യാമ്പിന് നേരെ വര്‍ഷിച്ചത് 1000 കിലോ ലേസര്‍ നിയന്ത്രിത ബോംബ്

പുല്‍വാമ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യംNews, New Delhi, Military, attack, Pakistan, Technology, Terrorists, Trending, National,
ന്യൂഡല്‍ഹി: (www.kvartha.com 26.02.2019) പുല്‍വാമ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. ഭീകര ക്യാമ്പിന് നേരെ വര്‍ഷിച്ചത് 1000 കിലോ ലേസര്‍ നിയന്ത്രിത ബോംബ്. വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കി കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത്. ആക്രമണത്തില്‍ കേന്ദ്രത്തിന്റെ ആദ്യ പ്രതികരണമാണിത്.

പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളം ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണു റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദിന്റെ ഭീകരതാവളമാണ് തകര്‍ത്തതെന്നാണ് സൂചന. ഇന്ത്യ പാക് നിയന്ത്രണ രേഖയുടെ സമീപത്താണ് ഇപ്പോള്‍ വെടിവയ്പ്പ് നടത്തുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങള്‍ക്കെല്ലാം നേരത്തെ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

Mirage jets drop 1,000kg bombs; JeM terror camps destroyed in Surgical Strike 2.0, News, New Delhi, Military, Attack, Pakistan, Technology, Terrorists, Trending, National.

പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗ്രാമങ്ങള്‍ പാക്കിസ്ഥാനും ഒഴിപ്പിക്കുകയാണ്. ചൊവ്വാഴ്ച പുലച്ചെ 3.30നാണ് ഇന്ത്യയുടെ 12 പോര്‍ വിമാനങ്ങള്‍ പാക് അധിനിവേശ കാശ്മീരില്‍ ആക്രമണം നടത്തിയത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങളാണ് ആക്രമണത്തിനായി സേന ഉപയോഗിച്ചത്. 

മുസാഫര്‍ബാദിന് സമീപം ബാല്‍കോട്ട് മേഖലയിലായിരുന്നു വ്യോമസേനയുടെ ആക്രമണം. 1000 കിലോ ലേസര്‍ നിയന്ത്രിത ബോംബാണ് ഭീകര ക്യാമ്പിനു നേരെ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. പാക്ക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mirage jets drop 1,000kg bombs; JeM terror camps destroyed in Surgical Strike 2.0, News, New Delhi, Military, Attack, Pakistan, Technology, Terrorists, Trending, National.