Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാനെതിരെ മിന്നലാക്രമണം; ഡെല്‍ഹിയില്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു; അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

പാകിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയ പശ്ചാത്തലNew Delhi, News, Trending, Terror Attack, Prime Minister, Narendra Modi, Meeting, Protection, Military, National,
ന്യൂഡല്‍ഹി: (www.kvartha.com 26.02.2019) പാകിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം വിളിച്ചു ചേര്‍ത്തു. ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

നേരത്തെ, വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ സേന പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നരേന്ദ്രമോഡി ചര്‍ച്ച നടത്തിയത്. ഇതിന് പിന്നാലെ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതി യോഗവും ചേര്‍ന്നു. അതേസമയം വ്യോമാക്രമണം നടത്തിയ കാര്യം കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് സ്ഥിരീകരിച്ചു. പാക് ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ത്തുവെന്ന് മന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചു.

Indian army surgicalstrike2, PM Modi and ministers meeting start in Delhi, New Delhi, News, Trending, Terror Attack, Prime Minister, Narendra Modi, Meeting, Protection, Military, National

ആക്രമണത്തില്‍ 300ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക് അധിനിവേശ കശ്മീരിലല്ല പാകിസ്ഥാനില്‍ തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് ഇതിനോടകം തന്നെ വ്യക്തമായി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലുമാണ് ഇന്ത്യന്‍ സേനയുടെ ആക്രമണം.

കാര്‍ഗില്‍ യുദ്ധകാലത്ത് പോലും പാകിസ്ഥാന്റെ ഉള്ളിലേക്ക് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായായിരുന്നു വ്യോമസേനയുടെ ആക്രമണം. 21മിനിറ്റ് നീണ്ട ആക്രമണമായിരുന്നു പാക് മണ്ണില്‍ ഇന്ത്യ നടത്തിയത്.

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചതായും ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ത്തതായും, വിമാനങ്ങള്‍ നിയന്ത്രണരേഖ കടന്ന് മുസാഫര്‍ബാദ് മേഖലയില്‍ എത്തിയതായും പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ അവകാശവാദം മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു സൈനിക വൃത്തങ്ങളുടെ മറുപടി.

സംഭവത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ അടിയന്തര യോഗം വിളിച്ച് കൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബാലകോട്ട് മേഖലയിലെ ജയിഷ് ഇ മുഹമ്മദ് തീവ്രവാദ സംഘടനയുടെ താവളം ലക്ഷ്യമിട്ടാണ് പോര്‍ വിമാനങ്ങള്‍ പോയതെന്ന് ഉന്നത സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

മുസഫര്‍ബാദ് മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു ഇന്ത്യയുടെ തിരിച്ചടി. വ്യോമസേനയുടെ 12 മിറേജ് 2000 എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പാക് മണ്ണിലെ നാല് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു വ്യോമസേന 1000കിലോ ബോംബുകള്‍ വര്‍ഷിച്ചത്. ആക്രമണത്തില്‍ 300ല്‍ അധികം ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം കൊന്നു തള്ളിയത്. തിരിച്ചടി പൂര്‍ണ വിജയമാണെന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ പോര്‍ വിമാനങ്ങള്‍ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian army surgicalstrike2, PM Modi and ministers meeting start in Delhi, New Delhi, News, Trending, Terror Attack, Prime Minister, Narendra Modi, Meeting, Protection, Military, National.