Follow KVARTHA on Google news Follow Us!
ad

പ്രളയത്തില്‍ വന്‍ കൃഷിനാശം നേരിട്ട കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; ഇടുക്കിയില്‍ രണ്ടു മാസത്തിനിടെ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം ആറായി

പ്രളയത്തില്‍ വന്‍ കൃഷിനാശം നേരിട്ട കര്‍ഷകന്‍ ആത്മഹത്യIdukki, News, Kerala, Farmers, Suicide, Death, hospital, Police, Bank
അടിമാലി: (www.kvartha.com 26.02.2019) പ്രളയത്തില്‍ വന്‍ കൃഷിനാശം നേരിട്ട കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് (76) തിങ്കളാഴ്ച ജീവനൊടുക്കിയത്. സമ്മിശ്ര കര്‍ഷകനായ സുരേന്ദ്രന്റെ കൃഷിയിടത്തില്‍ പ്രളയം വലിയ നാശമുണ്ടാക്കിയിരുന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. 18നായിരുന്നു സുരേന്ദ്രനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു മരണം.

ദേവികുളം താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് മൂന്ന് ഘട്ടങ്ങളിലായി ആറ് ലക്ഷത്തോളം രൂപ ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തി സുരേന്ദ്രന്‍ വായ്പയെടുത്തത്. കഴിഞ്ഞ മാസം ജപ്തി നോട്ടീസ് ലഭിച്ചതായി ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.

Farmers commit suicide in Idukki, Idukki, News, Kerala, Farmers, Suicide, Death, hospital, Police, Bank

അഞ്ച് പെണ്‍മക്കളും മകനുമാണ് സുരേന്ദ്രനുള്ളത്. പെണ്‍മക്കളുടെ വിവാഹത്തിനായി എടുത്ത വായ്പയും തിരിച്ചടച്ചിരുന്നില്ല. ജപ്തി നോട്ടിസ് ലഭിച്ചതോടെ ഭൂമി വിറ്റ് കടം വീട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വിഷമത്തിലായിരുന്നു സുരേന്ദ്രനെന്നും ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് സംസ്‌കാരം.

ഭാര്യ. സരോജിനി. മക്കള്‍ ജിജി, വിനീത, ഷിജി, സിബി, അനീഷ്, അമ്പിളി. മരുമക്കള്‍ സുധാകരന്‍, ജയന്‍, സന്തോഷ്, സജീവന്‍, സൗമ്യ, സതീശന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Farmers commit suicide in Idukki, Idukki, News, Kerala, Farmers, Suicide, Death, hospital, Police, Bank.