Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ പൊങ്കാല; ഒരു പൂവ് ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ നല്‍കിയത് ഒരു പൂക്കാലം, 'ഒരു മിസൈല്‍ അങ്ങോട്ട് വിട്ടിരുന്നു കിട്ടിയോ?' കമന്റുകള്‍ ഇങ്ങനെ പോകുന്നു

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടിNews, New Delhi, Trending, Terror Attack, Facebook, Humor, National,
ന്യൂഡെല്‍ഹി: (www.kvartha.com 26.02.2019) കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയതിനു പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പേജില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പൊങ്കാല. ഇമ്രാനെ പരിഹസിച്ചുള്ളതാണ് മിക്ക കമന്റുകളും.

കമന്റുകള്‍ ഇങ്ങനെ;

' ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നും ഇമ്രാന്‍ ഖാന്‍ എന്ന യുവാവ് '. ' അടി ഒന്നും ആയിട്ടില്ല വടി വെട്ടാന്‍ പോയിട്ടേ ഉള്ളു

 Cyber attack on Imran khan Facebook , News, New Delhi, Trending, Terror Attack, Facebook, Humor, National

കുളിച്ചൊരുങ്ങി ഇരിയ്ക്ക് ഖാനെ-പിള്ളേര്‍ പണി തന്നു തുടങ്ങിയിട്ടേ ഉള്ളു-ബിസ്മി ചൊല്ലി ബാക്കി ഉള്ളവനെ കൂടെ അവന്മാര്‍ അറത്തോളും-ജയ് ഹിന്ദ്- ' തുടങ്ങിയവയാണ് മലയാളികള്‍ കമന്റുചെയ്തിരിക്കുന്നത്.

അതേസമയം, വ്യോമാക്രമണം നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭീകരര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടിയില്‍ ജെയ്‌ഷെ ഭീകരരുടെ ക്യാംപുകള്‍ തകര്‍ത്ത് തരിപ്പണമായി. ആക്രമണത്തില്‍ 300ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക് അധിനിവേശ കശ്മീരിലല്ല പാകിസ്ഥാനില്‍ തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് ഇതിനോടകം തന്നെ വ്യക്തമായി.

പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലുമാണ് ഇന്ത്യന്‍ സേനയുടെ ആക്രമണം. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും പാകിസ്ഥാന്റെ ഉള്ളിലേക്ക് ആക്രമണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായായിരുന്നു വ്യോമസേനയുടെ ആക്രമണം. 21മിനിറ്റ് നീണ്ട ആക്രമണമായിരുന്നു പാക് മണ്ണില്‍ ഇന്ത്യ നടത്തിയത്.

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചതായും ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ത്തതായും, വിമാനങ്ങള്‍ നിയന്ത്രണരേഖ കടന്ന് മുസാഫര്‍ബാദ് മേഖലയില്‍ എത്തിയതായും പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ അവകാശവാദം മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു സൈനിക വൃത്തങ്ങളുടെ മറുപടി.

സംഭവത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ അടിയന്തര യോഗം വിളിച്ച് കൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബാലകോട്ട് മേഖലയിലെ ജയിഷ് ഇ മുഹമ്മദ് തീവ്രവാദ സംഘടനയുടെ താവളം ലക്ഷ്യമിട്ടാണ് പോര്‍ വിമാനങ്ങള്‍ പോയതെന്ന് ഉന്നത സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

മുസഫര്‍ബാദ് മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു ഇന്ത്യയുടെ തിരിച്ചടി. വ്യോമസേനയുടെ 12 മിറേജ് 2000 എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പാക് മണ്ണിലെ നാല് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു വ്യോമസേന 1000കിലോ ബോംബുകള്‍ വര്‍ഷിച്ചത്.

ആക്രമണത്തില്‍ 300ല്‍ അധികം ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം കൊന്നു തള്ളിയത്. തിരിച്ചടി പൂര്‍ണ വിജയമാണെന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ പോര്‍ വിമാനങ്ങള്‍ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചെത്തി.


Keywords: Cyber attack on Imran khan Facebook , News, New Delhi, Trending, Terror Attack, Facebook, Humor, National.