Follow KVARTHA on Google news Follow Us!
ad

മുത്വലാഖ് ബില്ലില്‍ നിന്ന് വിട്ടുനിന്ന സംഭവം: കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്കും ഓഫീസിലേക്കും ഐഎന്‍എല്‍ മാര്‍ച്ച് നടത്തി

മുത്വലാഖ് ബില്ലുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുമ്പോള്‍ ലോക്‌സഭയിലെത്താതെ മുസ്ലിം ലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടി മാറിന്നതില്‍ വ്യാപക പ്രKerala, Kozhikode, News, P.K.Kunhalikutty, INL, Protest, Politics, Triple Twalaq controversy: Protest march conducted by INL
കോഴിക്കോട്: (www.kvartha.com 29.12.2018) മുത്വലാഖ് ബില്ലുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുമ്പോള്‍ ലോക്‌സഭയിലെത്താതെ മുസ്ലിം ലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടി മാറിന്നതില്‍ വ്യാപക പ്രതിഷേധം. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്കും ഓഫീസിലേക്കും ഐഎന്‍എല്‍ മാര്‍ച്ച് നടത്തി. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തന്റെ കടമ പോലും നിര്‍വഹിക്കാതെ കുഞ്ഞാലിക്കുട്ടി കാണിച്ചത് ഗുരുതരമായ അലംഭാവമാണെന്നും എംപി സ്ഥാനം രാജി വെയ്ക്കണമെന്നും ഐഎന്‍എല്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് ഓഫീസിന് സമീപത്തുവച്ച് പോലീസ് തടഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം പാണക്കാട്ടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് വീടിന് സമീപം പോലീസ് തടഞ്ഞു. അതേസമയം ലീഗിന്റെ മറ്റൊരു എംപിയായ ഇ ടി മുഹമ്മദ് ബഷീര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

സംഭവത്തിന് പിന്നാലെ തന്നെ ഐഎന്‍എല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജന സേവനമാണോ വ്യവസായ പ്രമുഖരെ സേവിക്കലാണോ പ്രധാനമെന്ന് വ്യക്തമാക്കണം എന്നായിരുന്നു ഐഎന്‍എല്ലിന്റെ ആവശ്യം. മുത്തലാഖ് ബില്‍ മുസ്ലീം സമുദായത്തോടുള്ള വഞ്ചനയാണെന്ന് പുറത്ത് പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ബില്‍ സഭയില്‍ ചര്‍ച്ചയ്ക്ക് വരുമെന്ന് നേരത്തെ അറിവുണ്ടായിട്ടും സഭയിലെത്താതിരുന്നത് ബിജെപിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തലാണെന്ന് ഐഎന്‍എല്‍ നേതാവ് അസീസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.


Keywords: Kerala, Kozhikode, News, P.K.Kunhalikutty, INL, Protest, Politics, Triple Twalaq controversy: Protest march conducted by INL