Follow KVARTHA on Google news Follow Us!
ad

വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചത് കൊണ്ടാണ് ലോക്‌സഭയില്‍ എത്താത്തത്: പി കെ കുഞ്ഞാലിക്കുട്ടി എംപി

) മുത്വലാഖ് ബില്ലുമായി ബന്ധപ്പെട്ട് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് P.K.Kunhalikutty, Lok Sabha, India, National, News, Abu Dhabi, Gulf, Politics, Muslim-League, Congress,
അബുദാബി: (www.kvartha.com 28.12.2018) മുത്വലാഖ് ബില്ലുമായി ബന്ധപ്പെട്ട് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചത് കൊണ്ടാണ് ലോക്‌സഭയില്‍ എത്താത്തതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ നടത്തുന്ന പ്രചാരണം വസ്തുതാപരമായി ശരിയല്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹം പറഞ്ഞു.


മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ തന്നെ താനും ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിക്കുകയായിരുന്നു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു.

ഇങ്ങനെ ഒരു തീരുമാനം എടുത്തത് കൊണ്ടാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. അദ്ദേഹം വ്യക്തമാക്കി.



Keywords: P.K.Kunhalikutty, Lok Sabha, India, National, News, Abu Dhabi, Gulf, Politics, Muslim-League, Congress, Triple Twalaq bill: PK kunhalikuty MP explained on allegation against him 
< !- START disable copy paste -->