Follow KVARTHA on Google news Follow Us!
ad

ബി ഡി ജെ എസില്‍ ഭിന്നതയില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വനിതാ മതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസില്‍ ഭിന്നതയില്ലെന്നുംThiruvananthapuram, News, Politics, Trending, BDJS, Lok Sabha, Election, Kerala
തിരുവനന്തപുരം: (www.kvartha.com 29.12.2018) വനിതാ മതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസില്‍ ഭിന്നതയില്ലെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ശബരിമല വിഷയത്തില്‍ ബി.ഡി.ജെ.എസ് വിശ്വാസികള്‍ക്കൊപ്പമാണ് നിന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ശബരിമലയ്‌ക്കെതിരല്ല. എന്നാല്‍ അത് വര്‍ഗീയ മതിലാണെന്ന വാദത്തോട് യോജിപ്പില്ലെന്നും തുഷാര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു സന്ദേശം നല്‍കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അത് നല്ലതാണ്. വനിതാ മതിലില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ പങ്കെടുക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സ്ത്രീ അല്ലാത്തതിനാല്‍ താന്‍ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

There is no turbulence in BDJS about Vanitha Mathil:Thushar Vellappally, Thiruvananthapuram, News, Politics, Trending, BDJS, Lok Sabha, Election, Kerala

ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച അയ്യപ്പജ്യോതിയെക്കുറിച്ച് തന്നോട് അന്ന് ഉച്ചയ്ക്ക് മാത്രമാണ് പറയുന്നത്. എന്നാല്‍ എന്‍.ഡി.എയുടേതല്ലാത്ത പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഇക്കാര്യം പാര്‍ട്ടിയില്‍ ആലോചിക്കണമെന്നതാണ് തങ്ങളുടെ കീഴ്‌വഴക്കം. ഇതിനുള്ള സമയം കിട്ടാതിരുന്നതിനാലാണ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത്. എന്നാല്‍ പാര്‍ട്ടിയിലെ 70 ശതമാനത്തോളം നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. വനിതാ മതിലില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി.ഡി.ജെ.എസും എന്‍.ഡി.എയും തമ്മില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന കാര്യവും തുഷാര്‍ തള്ളിക്കളഞ്ഞു. എന്‍.ഡി.എയുമായി യാതൊരു തരത്തിലുള്ള ഭിന്നതകളുമില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി എന്‍.ഡി.എയില്‍ തന്നെയുണ്ടാകും. ഇടത്, വലത് മുന്നണികളില്‍ ചേരുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: There is no turbulence in BDJS about Vanitha Mathil:Thushar Vellappally, Thiruvananthapuram, News, Politics, Trending, BDJS, Lok Sabha, Election, Kerala.