Follow KVARTHA on Google news Follow Us!
ad

മുത്വലാഖ് ബില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന സംഭവത്തില്‍ കുഞ്ഞാലിക്കുട്ടി എംപിയോട് വിശദീകരണം തേടി പാണക്കാട് തങ്ങള്‍

മുത്വലാഖ് ബില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന സംഭവത്തില്‍ കുഞ്ഞാലിക്കുട്ടി എംപിയോട് മുസ്ലിംലീഗ് വിശദീകരണം തേടി. പാര്‍ലമെന്റിലെ Kerala, Malappuram, Muslim-League, Women, Politics, Lok Sabha, P.K.Kunhalikutty, Panakkad Hyder Ali Shihab Thangal, Panakad Thangal seeks explanation form PK Kunhalikkutty on triple Twalaq issue
മലപ്പുറം: (www.kvartha.com 29.12.2018) മുത്വലാഖ് ബില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന സംഭവത്തില്‍ കുഞ്ഞാലിക്കുട്ടി എംപിയോട് മുസ്ലിംലീഗ് വിശദീകരണം തേടി. പാര്‍ലമെന്റിലെ മുത്വലാഖ് ചര്‍ച്ചയില്‍ നിന്നു വിട്ടുനിന്നതിന്റെ കാരണം വിശദമാക്കണമെന്ന് പാണക്കാട് തങ്ങളാണ് കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്ചയാണ് മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭയില്‍ പാസായത്. സിപിഎം അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളും മുസ്ലിം ലീഗിലെ തന്നെ മറ്റൊരു എംപി ഇ ടി മുഹമ്മദ് ബഷീറും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടി എംപി പാര്‍ലമെന്റില്‍ എത്താതെ വ്യവസായിയുടെ വീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത് വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് രണ്ടാം തവണയും ബില്‍ ലോക്‌സഭയില്‍ പാസായത്. ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വോട്ട് ചെയ്യാതെ ഇറങ്ങിപ്പോയി. വോട്ട് ചെയ്യാതെ ഇറങ്ങിപ്പോയി പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചത് കൊണ്ടാണ് താന്‍ പാര്‍ലമെന്റില്‍ പോകാത്തതെന്നാണ് കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കിലൂടെ വിശദീകരിച്ചത്. എന്നാല്‍ വോട്ട് രേഖപ്പെടുത്താതെ പ്രതിഷേധിക്കുക എന്നാല്‍ പാര്‍ലമെന്റില്‍ പോകാതെ മാറിനില്‍ക്കല്‍ അല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് ശക്തമായി എതിര്‍ത്ത് പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നു വേണ്ടതെന്നും നിരവധി പേര്‍ കമന്റ് ചെയ്തു.

കുഞ്ഞാലിക്കുട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ഐഎന്‍എല്‍ മാര്‍ച്ച് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട്ട് നടത്തിയ പ്രകടനത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.



Keywords: Kerala, Malappuram, Muslim-League, Women, Politics, Lok Sabha, P.K.Kunhalikutty, Panakkad Hyder Ali Shihab Thangal, Panakad Thangal seeks explanation form PK Kunhalikkutty on triple Twalaq issue