Follow KVARTHA on Google news Follow Us!
ad

തൊഴിലുറപ്പു യോഗത്തിനെന്നു പറഞ്ഞ് വിളിപ്പിച്ച് വനിതാ മതില്‍ ചര്‍ച്ച; കൊല്ലത്ത് സ്ത്രീകള്‍ കൂട്ടത്തോടെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി

തൊഴിലുറപ്പു യോഗത്തിനെന്നു പറഞ്ഞ് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് നടത്തിയത് Kollam, News, Women, Protesters, Meeting, Threatened, Politics, BJP, Allegation, Kerala,
കൊല്ലം: (www.kvartha.com 29.12.2018) തൊഴിലുറപ്പു യോഗത്തിനെന്നു പറഞ്ഞ് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്ന് നടത്തിയത് വനിതാ മതില്‍ ചര്‍ച്ച. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലത്ത് സ്ത്രീകള്‍ കൂട്ടത്തോടെ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിന് ആളെ കിട്ടാന്‍ കൊല്ലം പെരിനാട് പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്നാണ് ഒരു വിഭാഗം സ്ത്രീകള്‍ ഇറങ്ങിപ്പോയത്.

തൊഴിലുറപ്പു ജോലിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എന്നു പറഞ്ഞു നിര്‍ബന്ധിച്ചു വിളിച്ചു വരുത്തി വനിതാ മതിലിനെപ്പറ്റി പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ ഇറങ്ങിപ്പോക്ക്. അതേസമയം, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരെ വനിതാ മതിലിന്റെ ഭാഗമാകാന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചു ബിജെപി പ്രവര്‍ത്തകര്‍ യോഗത്തിലേക്കു തള്ളിക്കയറി.

Ladies Boycotted Women Wall Discussion in Kollam, Kollam, News, Women, Protesters, Meeting, Threatened, Politics, BJP, Allegation, Kerala

തൊഴിലുറപ്പു ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചുവരുത്തിയശേഷം വനിതാ മതിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഞ്ചായത്ത് അധിക്യതര്‍ പറഞ്ഞപ്പോഴാണ് ഒരു വിഭാഗം സ്ത്രീകള്‍ പ്രതിഷേധിച്ചത്. സിഡിഎസ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ വനിതാ മതിലിനെ അനുകൂലിച്ചു മറ്റൊരു വിഭാഗം സ്ത്രീകള്‍ മുദ്രവാക്യം വിളിച്ചതോടെ രംഗം വഷളായി.

സംഭവമറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകര്‍ യോഗം നടന്നിരുന്ന പെരിനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലേക്കു തള്ളിക്കയറി. ഒടുവില്‍ പോലീസ് എത്തിയാണു രംഗം ശാന്തമാക്കിയത്. ബഹളത്തെ തുടര്‍ന്നു സംഭവം വിവാദമാക്കേണ്ടെന്ന് കരുതി യോഗം വേഗത്തില്‍ പിരിച്ചുവിട്ടു പഞ്ചായത്ത് അധികൃതരും സ്ഥലം വിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ladies Boycotted Women Wall Discussion in Kollam, Kollam, News, Women, Protesters, Meeting, Threatened, Politics, BJP, Allegation, Kerala.