Follow KVARTHA on Google news Follow Us!
ad

ഹരിപ്പാട്ടെ കെ വി ജെട്ടിയിലെ തൂക്കുപാലം അപകടക്കെണിയാകുന്നു

അപകടം മുന്നില്‍കണ്ടൊരു യാത്ര. യാത്രയുടെ ഏതുനിമിഷവും പാലം Natives, Technology, News, Controversy, Passengers, Foreigners, Travel & Tourism, Lifestyle & Fashion, Kerala,
ഹരിപ്പാട്: (www.kvartha.com 29.12.2018) അപകടം മുന്നില്‍കണ്ടൊരു യാത്ര. യാത്രയുടെ ഏതുനിമിഷവും പാലം നിലംപതിക്കാം. കടത്തുവള്ളത്തില്‍ മറുകരതേടിയ നാട്ടുകാര്‍ക്ക് വീണ്ടും അഭയം കടത്തുവള്ളം തന്നെ. ഹരിപ്പാട് മണ്ഡലത്തില്‍ കെ.വി. ജെട്ടിയിലെ തൂക്കുപാലത്തിലാണ് അപകടം പതിയിരിക്കുന്നത്.

ദേശീയ ജലപാതയില്‍ പല്ലന ആറ്റിലെ ഈ പാലം ജീര്‍ണാവസ്ഥയിലായതാണ് നിലംപതിക്കാന്‍ കാരണം. 2014 ജൂണിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 73മീറ്റര്‍ നീളവും, 1.2മീറ്റര്‍വീതിയും 7.5മീറ്റര്‍ ഉയരവുമുള്ള പാലമാണിത്. ഒരേ സമയം 30പേര്‍ക്ക് യാത്ര ചെയ്യാനുള്ള രീതിയിലായിരുന്നു നിര്‍മാണം.

Haripad K V Jetty hanging bridge is dangerous condition, Natives, Technology, News, Controversy, Passengers, Foreigners, Travel & Tourism, Lifestyle & Fashion, Kerala.

റവന്യൂ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ് മെന്റ് പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരമാണ് പാലം നിര്‍മിച്ചത്. കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനിയറിംഗ് കമ്പനിക്കായിരുന്നു പാലത്തിന്റെ നിര്‍മാണ ചുമതല. നിര്‍മാണത്തിലിരിക്കെ പടിഞ്ഞാറെക്കരയിലെ പ്രധാന തൂണിന്റെ നിര്‍മാണം അശാസ്ത്രീയമായിരുന്നുവെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നനിലയിലാണ്.

പാലത്തിന്റെ ഇരുമ്പുകൊണ്ടുള്ള ചവിട്ടുപടികളും മറ്റും തുരുമ്പെടുത്ത നിലയിലാണ്. എന്നാല്‍ ഇതേവരെ പെയിന്റിങോ അറ്റകുറ്റപ്പണികളോ നടത്തിയിട്ടില്ല. പാലവുമായി ബന്ധപ്പെട്ട ഉരുക്ക് വടം ഇടയ്ക്കു മുറുക്കേണ്ടതുണ്ട്. ഇതും ചെയ്തിട്ടില്ല. ഇക്കാരണത്താല്‍ യാത്രക്കാര്‍ സഞ്ചരിക്കുമ്പോള്‍ പാലത്തിന്റെ ആട്ടം വര്‍ദ്ധിക്കുന്നുണ്ട്. പാലത്തിന്റെ സ്ഥിതി ഈ നിലയിലായതിനാല്‍ പലരും കടത്തുവള്ളത്തിലാണു മറുകര കടക്കുന്നതെങ്കിലും മറുകരയില്‍ പെട്ടെന്ന് എത്താന്‍ കഴിയുമെന്നതിനാല്‍ ഈ പാലത്തേയും ആശ്രയിക്കുന്നവരുമുണ്ട്.

രാത്രികാലത്ത് വഴിവിളക്ക് ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടിന് കാരണമായിട്ടുണ്ട്. ഇതിന് പരിഹാരം ഹൈ മാസ്റ്റ് ലൈറ്റാണ്. ഇത് സ്ഥാപിച്ചിട്ടുമില്ല. വിനോദസഞ്ചാരികള്‍, മത്സ്യത്തൊഴിലാളികള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ഏറെപ്പേര്‍ സഞ്ചരിക്കുന്ന പാലമായതിനാല്‍ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Haripad K V Jetty hanging bridge is dangerous condition, Natives, Technology, News, Controversy, Passengers, Foreigners, Travel & Tourism, Lifestyle & Fashion, Kerala.