Follow KVARTHA on Google news Follow Us!
ad

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തൂത്തെറിയാന്‍ കോണ്‍ഗ്രസുമായി സി പി എം സഖ്യമുണ്ടാക്കും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തൂത്തെറിയാന്‍ പുതിയ തന്ത്രങ്ങളുമായി New Delhi, News, Politics, Trending, Congress, CPI(M), Lok Sabha, Election, BJP, National,
ന്യൂഡല്‍ഹി: (www.kvartha.com 29.12.2018) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തൂത്തെറിയാന്‍ പുതിയ തന്ത്രങ്ങളുമായി സി.പി.എം കേന്ദ്രകമ്മിറ്റി. അഞ്ചുവര്‍ഷത്തെ ബി ജെ പി ഭരണം കൊണ്ട് ജനങ്ങള്‍ക്ക് കഷ്ടതകള്‍ മാത്രമാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ കനത്ത പരാജയവും കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുമാണ് സി പി എമ്മിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സി.പി.എം തീരുമാനമെടുത്തതായാണ് പുതിയ വിവരം. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സഖ്യം ഉണ്ടാക്കാന്‍ ധാരണയായപ്പോള്‍ പശ്ചിമബംഗാളില്‍ അടവുനയം സ്വീകരിക്കാനാണ് സാധ്യത.

CPIM Congress alliance in lok sabha election 2019, New Delhi, News, Politics, Trending, Congress, CPI(M), Lok Sabha, Election, BJP, National.

സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാം എന്ന് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച കരട് പ്രമേയം തള്ളുന്ന സാഹചര്യം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശാല സഖ്യം രൂപീകരിക്കുന്ന സാഹചര്യം നിലവില്‍ വന്നതോടെയാണ് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടണമെന്ന നയം സി.പി.എം പ്രഖ്യാപിക്കുന്നത്.

ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തുക, സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകള്‍ കൂട്ടുക, ബദല്‍ മതേതര സര്‍ക്കാരിന് ശ്രമിക്കുക ഈ മൂന്ന് നിര്‍ദേശങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നയമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഡി.എം.കെ സഖ്യത്തില്‍ സി.പി.എം മത്സരിക്കും.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യവുമായി സഹകരിക്കാനാണ് ധാരണ. ബിഹാറില്‍ ആര്‍.ജെ.ഡി കോണ്‍ഗ്രസ് വിശാല സഖ്യത്തിന്റെ ഭാഗമാകും. ഉത്തര്‍പ്രദേശില്‍ എസ്.പി, ബി.എസ്.പി സഖ്യത്തോട് സി.പി.എം ഒരു സീറ്റ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വന്നാലും ഈ സഖ്യത്തിനൊപ്പം നില്‍ക്കുമെന്നുമാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPIM Congress alliance in lok sabha election 2019, New Delhi, News, Politics, Trending, Congress, CPI(M), Lok Sabha, Election, BJP, National.