Follow KVARTHA on Google news Follow Us!
ad

ആക്രമിക്കാനെത്തിയ ആളെ പ്രാണരക്ഷാര്‍ത്ഥം വെട്ടിയ ആശാവര്‍ക്കറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു

ആക്രമിക്കാന്‍ എത്തിയ ആളെ പ്രാണരക്ഷാര്‍ത്ഥം വെട്ടിപ്പരിക്കേല്‍പ്പിച്ച News, attack, Crime, Criminal Case, Police, Arrested, Injured, hospital, Treatment, Kerala,
ചെങ്ങന്നൂര്‍: (www.kvartha.com 29.12.2018) ആക്രമിക്കാന്‍ എത്തിയ ആളെ പ്രാണരക്ഷാര്‍ത്ഥം വെട്ടിപ്പരിക്കേല്‍പ്പിച്ച ആശാവര്‍ക്കര്‍ ജയകുമാരിയെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. അക്രമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.

ദുരിതാശ്വാസ കണക്കെടുപ്പിനിടെയാണ് തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആശാവര്‍ക്കറും, ബി എല്‍.ഒ.യുമായ അഴകിയ കാവ് ശ്രീശൈലം വീട്ടില്‍ രാജന്റെ ഭാര്യ ജയകുമാരി (52), ആലാ ഗ്രാമപഞ്ചായത്തിലെ എല്‍.എസ്.ജി ഡി ഓവര്‍സിയര്‍ ധന്യ എന്നിവരെ തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി പാറേപ്പുരയില്‍ ബിനീഷ് (40) അക്രമിക്കാന്‍ ശ്രമിച്ചത്.

ASHA worker from Kerala hacks man, reportedly in self defence, News, attack, Crime, Criminal Case, Police, Arrested, Injured, hospital, Treatment, Kerala.

അക്രമത്തിനെ പ്രതിരോധിക്കുവാന്‍ ഇയാള്‍ കൊണ്ടുവന്ന കത്തി പിടിച്ചുവാങ്ങി ജയകുമാരി ഇയാളെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമ ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ബിനീഷ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.

റീ ബില്‍ഡ് കേരളയുടെ ഭാഗമായാണ് ജയകുമാരിയും ധന്യയും ബിനീഷിന്റെ വീട്ടില്‍ എത്തിയത്. ഈ സമയം മദ്യലഹരിയിലായിരുന്ന ഇയാള്‍ വീട്ടില്‍ വെള്ളം കയറിയതിന് സര്‍ക്കാരില്‍ നിന്നുള്ള 10,000 രൂപ കിട്ടിയില്ലെന്നാരോപിച്ച് ഇരുവര്‍ക്കും നേരെ അസഭ്യവര്‍ഷം ചൊരിയുകയും തട്ടിക്കയറുകയുമായിരുന്നു. ഇവരുടെ പകക്കലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ എറിഞ്ഞു നശിപ്പിക്കുകയും ഇവര്‍ വന്ന സ്‌കൂട്ടര്‍ തറയിലിട്ട് ചവിട്ടുകയും ചെയ്തു.

ഇത് തടയാന്‍ ശ്രമിച്ച ജയകുമാരിയേയും ധന്യയേയും വെട്ടാനായി ഇയാള്‍ വെട്ടുകത്തിയുമായി പാഞ്ഞടുത്തു. ബിനീഷ് ജയകുമാരിയെ പിടിക്കുകയും വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം ഇവര്‍ വെട്ടുകത്തി പിടിച്ചുവാങ്ങി പിടിവിടുന്നത് വരെ ബിനീഷിനെ തിരികെ വെട്ടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ബിനീഷിനെ ആശുപത്രിയില്‍ എത്തിച്ചത്.

നിസാരപരിക്കുകള്‍ മാത്രമേറ്റ ജയകുമാരിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു. പ്രാണരക്ഷാര്‍ത്ഥമാണ് ജയകുമാരി ബിനീഷിനെ അക്രമിച്ചതെന്നുള്ളതുകൊണ്ട് ജാമ്യം ലഭിക്കാവുന്ന വകുപ്പിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസപ്പെടുത്തല്‍, അപായപ്പെടുത്താനുള്ള ശ്രമം ഉള്‍പ്പടെ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് ബിനീഷിനെതിരെയും കേസ് എടുത്തിട്ടുള്ളതായും ചെങ്ങന്നൂര്‍ പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Asha worker from Kerala hacks man, reportedly in self defence, News, attack, Crime, Criminal Case, Police, Arrested, Injured, hospital, Treatment, Kerala.