Follow KVARTHA on Google news Follow Us!
ad

തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍

തീരദേശ പരിപാലന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി. പ്രധാനമായും തീരദേശത്തെ നിര്‍മാണത്തിന് ഇളവ് National, News, Coastal Area, Amendment in coastal maintenance act
ന്യൂഡല്‍ഹി: (www.kvartha.com 28.12.2018) തീരദേശ പരിപാലന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി. പ്രധാനമായും തീരദേശത്തെ നിര്‍മാണത്തിന് ഇളവ് നല്‍കിയാണ് തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. വിനോദ സഞ്ചാരത്തിനും പുതിയ വിജ്ഞാപനത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
 National, News, Coastal Area, Amendment in coastal maintenance act

ഇളവ് വേണമെന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ വിജ്ഞാപനം. ജനസാന്ദ്രതയേറിയ ഗ്രാമീണ മേഖലയില്‍ വേലിയേറ്റ പരിധിയില്‍ 50 മീറ്റര്‍ കടന്നാല്‍ നിര്‍മാണം ആകാം. 2011ലെ വിജ്ഞാപനം പ്രകാരം 200 മീറ്റര്‍ വരെ നിര്‍മാണം നിരോധിച്ചിരുന്നു. ഒരു ചതുരശ്ര കിലോമീറ്ററില്‍ ജനസംഖ്യ 2,161 ഉള്ള സ്ഥലമാണ് ജനസാന്ദ്രതയേറിയ പ്രദേശമായി കണക്കാക്കുന്നത്. നഗരമേഖലയില്‍ വലിയ കെട്ടിടടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ 1991 ലെ ഡെവല്പമെന്റ് കണ്‍ട്രോള്‍ റഗുലേഷന്‍ എടുത്തുകളഞ്ഞു.

ബീച്ചുകളില്‍ 10 മീറ്റര്‍ വിട്ട് വിനോദ സഞ്ചാരാവശ്യത്തിനായി താല്‍ക്കാലിക നിര്‍മാണത്തിനും അനുമതി നല്‍കുന്നു. കായല്‍ തുരുത്തുകളില്‍ 20 മീറ്റര്‍ വിട്ട് നിര്‍മാണമാകാം. പ്രതിരോധന തന്ത്ര പ്രധാന പദ്ധതികള്‍ക്ക് സമ്പൂര്‍ണ ഇളവും അനുവദിച്ചു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലെ നിര്‍മാണത്തിന് മാത്രമേ കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി ആവശ്യമുള്ളൂ. ബാക്കിയുള്ളവയ്ക്ക് സംസ്ഥാന അനുമതി ലഭിച്ചാല്‍ മതിയാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Coastal Area, Amendment in coastal maintenance act