Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ നിന്ന് മസ്‌കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് ഏപ്രിലില്‍ ആരംഭിക്കും

കണ്ണൂരില്‍ നിന്ന് മസ്‌കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് ഏപ്രിലില്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ മാത്രമാണ് ഉണ്ടാവുക. എയര്‍ ഇന്ത്യ എGulf, News, Muscat, Oman, Air India, Flight, Kannur, Kannur Airport, Air India Express service will be started from Kannur to Oman on April
മസ്‌കത്ത്: (www.kvartha.com 28.12.2018) കണ്ണൂരില്‍ നിന്ന് മസ്‌കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് ഏപ്രിലില്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ മാത്രമാണ് ഉണ്ടാവുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നെറ്റ് വര്‍ക് പ്ലാനിങ് ആന്‍ഡ് ഷെഡ്യൂളിങ് മാനേജര്‍ രൂപാലി ഹാലങ്കാര്‍ മുതിര്‍ന്ന കെ എം സി സി നേതാവും സാമൂഹികപ്രവര്‍ത്തകനുമായ പി എ വി അബൂബക്കറിന് നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിക്കും. ആഴ്ചയില്‍ മൊത്തം സര്‍വിസുകളുടെ എണ്ണം 26 ആക്കി ഉയര്‍ത്തും. ഒമാനില്‍ ജോലിചെയ്യുന്ന കേരളീയരായ യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതായും രൂപാലി ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മസ്‌കത്തിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി എ വി അബൂബക്കര്‍ കേന്ദ്ര വ്യോമയാനമന്ത്രി, കേരള മുഖ്യമന്ത്രി, എയര്‍ ഇന്ത്യ അധികൃതര്‍, കിയാല്‍ അധികൃതര്‍, എയര്‍ ഇന്ത്യ ഒമാന്‍ മേധാവി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കണ്ണൂര്‍ - മസ്‌കത്ത് സര്‍വിസ് അനന്തമായി വൈകിപ്പിക്കുന്നത് പ്രതിഷേധാര്‍ഹവും നീതീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം നിവേദനത്തില്‍ പറഞ്ഞിരുന്നു. ഈ നിവേദനത്തിനുള്ള മറുപടിയിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സര്‍വിസ് തുടങ്ങുന്ന സമയം അറിയിച്ചത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസുകള്‍ വൈകുന്നത് വിദേശ വിമാനക്കമ്പനികളുടെ സര്‍വിസുകളും വൈകാന്‍ കാരണമാക്കും. ഒമാനില്‍നിന്ന് സലാംഎയറും ഒമാന്‍ എയറും കണ്ണൂരിലേക്ക് സര്‍വിസ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും എയര്‍ ഇന്ത്യ സര്‍വിസുകള്‍ വൈകുന്നതിനാല്‍ ഇവയും വൈകാനാണ് സാധ്യത.



Keywords: Gulf, News, Muscat, Oman, Air India, Flight, Kannur, Kannur Airport, Air India Express service will be started from Kannur to Oman on April