Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ വിലക്ക് ലംഘിച്ച് എത്തിയ യു ഡി എഫ് നേതാക്കളെ പോലീസ് നിലയ്ക്കലില്‍ തടഞ്ഞു; എം എല്‍ എമാരെ മാത്രം സന്നിധാനത്തേക്ക് വിടാമെന്ന് പോലീസ്; അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍

ശബരിമല സന്ദര്‍ശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കളെ പോലീസ് നിലയ്ക്കലില്‍Sabarimala Temple, Religion, News, Trending, Controversy, Police, Politics, UDF, Leaders, Kerala,
നിലയ്ക്കല്‍: (www.kvartha.com 20.11.2018) ശബരിമല സന്ദര്‍ശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കളെ പോലീസ് നിലയ്ക്കലില്‍ തടഞ്ഞു. എം.എല്‍.എമാരെ മാത്രം സന്നിധാനത്തേക്ക് വിടാമെന്ന നിലപാടിലാണ് പോലീസ്. വിലക്കു ലംഘിച്ച് യുഡിഎഫ് സംഘം എത്തിയതിനെത്തുടര്‍ന്നാണ് എംഎല്‍എമാരെ മാത്രം കടത്തിവിടാമെന്നു പോലീസ് അറിയിച്ചത്.

ഇതേത്തുടര്‍ന്ന് എസ്പി: യതീഷ് ചന്ദ്രയുമായി വാക്കുതര്‍ക്കമുണ്ടായി. അറസ്റ്റ് ചെയ്യാന്‍ പോലീസിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ രംഗത്തെത്തി.
അനാവശ്യ നിയന്ത്രണമാണ് ശബരിമലയില്‍ പോലീസ് ഒരുക്കിയിരിക്കുന്നതെന്നും അക്രമകാരികളുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

UDF leaders in Sabarimala were detained police, Sabarimala Temple, Religion, News, Trending, Controversy, Police, Politics, UDF, Leaders, Kerala

ആര്‍എസ്എസിനെ മാത്രമേ നിങ്ങള്‍ അറസ്റ്റ് ചെയ്യൂ? 144 പിന്‍വലിക്കാന്‍ ഡിജിപിയോടു പറയൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം തീര്‍ഥാടനം അട്ടിമറിക്കാനാണു നിരോധനാജ്ഞയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പോലീസിനോടു പറഞ്ഞു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചില്ലെങ്കില്‍ ലംഘിക്കുമെന്നു രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. കലാപമുണ്ടാക്കാനല്ല, ഭക്തര്‍ക്കുവേണ്ടിയാണു യുഡിഎഫ് നിലപാട്. ആരാധനാ സ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല. നാമജപം തെറ്റെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ശബരിമലയിലേക്കു പുറപ്പെടും മുന്‍പു ചോദിച്ചിരുന്നു.

സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനാണു നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നു ഉമ്മന്‍ ചാണ്ടിയും കുറ്റപ്പെടുത്തി. ഭക്തര്‍ക്കുവേണ്ടി ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു നേതാക്കള്‍ ശബരിമലയിലേക്കു പുറപ്പെട്ടത്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍, എം.കെ.മുനീറും എന്‍.കെ.പ്രേമചന്ദ്രനും പിജെ ജോസഫും ജോണി നെല്ലൂരും അടക്കം യുഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കളും സംഘത്തിലുണ്ട്.

നേരത്തെ ശബരിമലയിലെത്തിയ ബി ജെ പി നേതാവ് കെ സുരേന്ദ്രനേയും വിശ്വഹിന്ദ് പരിഷത്ത് നേതാവ് കെ പി ശശികലയേയും പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ശശികലയ്ക്ക് ഉപാധികളോടെ ജാമ്യം നല്‍കി ശബരിമല ദര്‍ശനം നടത്താന്‍ അനുവദിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UDF leaders in Sabarimala were detained police, Sabarimala Temple, Religion, News, Trending, Controversy, Police, Politics, UDF, Leaders, Kerala.