Follow KVARTHA on Google news Follow Us!
ad

ദര്‍ശനത്തിനെത്തിയ തമിഴ് തീര്‍ത്ഥാടകരോട് ശബരിമലയിലെ പോരായ്മകളെ കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ ഹാപ്പിയെന്ന് മറുപടി; പിണറായി സര്‍ക്കാരിനെ മുട്ടു കുത്തിക്കാന്‍ നടക്കുന്ന മന്ത്രി കണ്ണന്താനം തീര്‍ത്ഥാടകരുടെ മറുപടി കേട്ട് സ്‌കൂട്ടാവുന്ന വീഡിയോ പുറത്ത് വിട്ട് തോമസ് ഐസക്

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളെ കുറിച്ചുള്ള പരാതികള്‍ കേട്ടറിഞ്ഞ് Sabarimala Temple, News, Politics, Criticism, Religion, Facebook, post, Video, Pinarayi vijayan, Trending, Controversy, Kerala,
ശബരിമല: (www.kvartha.com 20.11.2018) ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളെ കുറിച്ചുള്ള പരാതികള്‍ കേട്ടറിഞ്ഞ് അതിന്റെ സത്യാവസ്ഥയറിയാന്‍ നേരിട്ടെത്തിയതാണ് കേന്ദ്രമന്ത്രിയും മലയാളിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.

എന്നാല്‍ പമ്പയിലെത്തിയപ്പോഴാണ് അവിടെ തീര്‍ത്ഥാടകര്‍ അവശ്യ സൗകര്യം പോലുമില്ലാതെ നട്ടംതിരിയുന്ന കാഴ്ച മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെടാന്‍ കഴിഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ നവീകരണ പ്രവര്‍ത്തികള്‍ക്കായി 100 കോടി നല്‍കിയിട്ടും ശബരിമലയില്‍ ഒരു പ്രവര്‍ത്തിയും നടക്കാത്തതില്‍ അദ്ദേഹം പിണറായി സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

Thomas Isaac Facebook post on Alphons Kannanthanam Sabarimala visit, Sabarimala Temple, News, Politics, Criticism, Religion, Facebook, Post, Video, Pinarayi vijayan, Trending, Controversy, Kerala

പമ്പയിലും, സന്നിധാനത്തും ഏറെ നേരം ചെലവിട്ട അദ്ദേഹം ഭക്തരോട് നേരിട്ട് സംവദിക്കുകയും, അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. വൃത്തിഹീനമായ ശുചിമുറിയും, മാലിന്യം കുന്നുകൂടിയ സ്ഥലങ്ങളും കണ്ട അദ്ദേഹം ഉടന്‍ തന്നെ അതെല്ലാം മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

ഇതിനിടെ ദര്‍ശനത്തിനെത്തിയ തമിഴ് സംഘത്തിനോട് അദ്ദേഹം സംവദിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ധനമന്ത്രിയായ തോമസ് ഐസക്. പമ്പയില്‍ തമിഴ് സംഘത്തിനോട് കുശലാന്വേഷണം നടത്തുന്ന കേന്ദ്ര മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് തങ്ങള്‍ സന്തോഷത്തോടെയാണ് ഇവിടെ നില്‍ക്കുന്നതെന്നും, ശബരിമലയിലെ സൗകര്യങ്ങളുടെ കാര്യത്തില്‍ തൃപ്തരാണെന്നുമുള്ള മറുപടിയാണ് കിട്ടിയത്.

ഇതോടെ ആഗ്രഹിച്ച മറുപടി ലഭിക്കാത്തതില്‍ ഇളിഭ്യനായി അവിടെ നിന്നും പെട്ടെന്ന് നടന്ന് നീങ്ങുന്ന കണ്ണന്താനത്തിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. പ്രതീക്ഷിച്ച പ്രതികരണം തമിഴ് തീര്‍ത്ഥാടകരില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലഭിച്ചില്ലെന്നും എന്നാല്‍ ഇത് സര്‍ക്കാരിന് ലഭിച്ച ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റാണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഇട്ട വീഡിയോയ്‌ക്കൊപ്പം തോമസ് ഐസക് നല്‍കിയ കുറിപ്പ്. വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thomas Isaac Facebook post on Alphons Kannanthanam Sabarimala visit, Sabarimala Temple, News, Politics, Criticism, Religion, Facebook, Post, Video, Pinarayi vijayan, Trending, Controversy, Kerala.