Follow KVARTHA on Google news Follow Us!
ad

പ്രതിഷേധത്തിന് അയവില്ല; കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പോലീസ് പമ്പയില്‍ തടഞ്ഞു

ശബരിമല ദര്‍ശനത്തിനെത്തി തിരികെ പോകവേ പമ്പയില്‍ കേന്ദ്രമന്ത്രി പൊന്‍ Pampa, News, Politics, Sabarimala Temple, Religion, Trending, Minister, Controversy, Police, Kerala,
പമ്പ: (www.kvartha.com 22.11.2018) ശബരിമല ദര്‍ശനത്തിനെത്തി തിരികെ പോകവേ പമ്പയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പോലീസ് തടഞ്ഞു. പമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് അടുത്ത് വച്ചാണ് പോലീസ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. സ്വകാര്യ വാഹനത്തിലാണ് കേന്ദ്രമന്ത്രി സഞ്ചരിച്ചിരുന്നത്. അകമ്പടിയായി മറ്റ് രണ്ട് വാഹനങ്ങളും ഉണ്ടായിരുന്നു. ഇതിലൊരു വാഹനമാണ് പോലീസ് തടഞ്ഞത്. നാമജപ പ്രതിഷേധത്തിനെത്തിയവര്‍ ഈ വാഹനത്തിലുണ്ടെന്ന സംശയത്താലാണ് പോലീസ് പരിശോധന നടത്തിയത്.

Police stop Radhakrishnan's car at Pamba, Pampa, News, Politics, Sabarimala Temple, Religion, Trending, Minister, Controversy, Police, Kerala

പോലീസ് നടപടിയില്‍ അരമണിക്കൂറോളം മന്ത്രിക്ക് ഇവിടെ തങ്ങേണ്ടി വന്നു. തുടര്‍ന്ന് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതോടെ പോലീസ് മാപ്പെഴുതി നല്‍കി. ഇതിനെ തുടര്‍ന്നാണ് മന്ത്രിയും സംഘവും യാത്രയായത്. എന്നാല്‍ മന്ത്രിക്ക് മാപ്പെഴുതി നല്‍കിയിട്ടില്ലെന്ന് പത്തനംതിട്ട എസ്.പി പ്രതികരിച്ചു. വാഹനം തടഞ്ഞതിന്റെ വിശദീകരണം മാത്രമാണ് എഴുതി നല്‍കിയതെന്നും, പോലീസ് നടപടിയില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നുമാണ് പോലീസിന്റെ ഭാഷ്യം.

കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനത്തിനായി ബി.ജെ.പി നേതാക്കള്‍ക്കൊപ്പം എത്തിയത്. ശബരിമല ദര്‍ശനത്തിനൊപ്പം പോലീസ് നടപടികള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ എന്നും അദ്ദേഹം പരിശോധിച്ചിരുന്നു.

പമ്പയിലേക്ക് ഭക്തരെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയുന്നതിനെതിരെ പോലീസിനോട് അദ്ദേഹം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയുടെ മറുപടി ധിക്കാരപൂര്‍വമാണെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ മന്ത്രിയുടെ വാഹനം മാത്രം കടത്തിവിടാമെന്നും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ ഭക്തര്‍ക്ക് നടന്നുപോകാന്‍ ബുദ്ധിമുണ്ടാക്കുമെന്നും അതിനെ തുടര്‍ന്നുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് മന്ത്രി ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വരുമെന്നും എസ് പി യതീഷ് ചന്ദ്ര പറഞ്ഞിരുന്നു.

എന്നാല്‍ തനിക്ക് അതിന് അധികാരമില്ലെന്നായിരുന്നു പൊന്‍ രാധാകൃഷ്ണന്റെ മറുപടി. ഇതേ തുടര്‍ന്ന് പോലീസ് കേന്ദ്രമന്ത്രിയോട് ഗുണ്ടായിസം കാണിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ഗണപതി കോവിലിനു മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കി നിന്ന പോലീസ് ബി ജെ പി നേതാക്കളോട് മാത്രം ധിക്കാരപൂര്‍വം പെരുമാറുന്നുവെന്നുമുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തിന്റെ ചൂട് ആറുന്നതിനുമുമ്പാണ് ഇപ്പോള്‍ വീണ്ടും പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police stop Radhakrishnan's car at Pamba, Pampa, News, Politics, Sabarimala Temple, Religion, Trending, Minister, Controversy, Police, Kerala.