Follow KVARTHA on Google news Follow Us!
ad

ഭക്തരെ കുറ്റവാളികളായി കാണുന്ന നടപടികള്‍ മനോവിഷമം ഉണ്ടാക്കി; നിലയ്ക്കലില്‍നിന്നു സന്നിധാനത്തേക്ക് ഒരു തീര്‍ഥാടകനും പോകാതിരിക്കാനുള്ള മാസ്റ്റര്‍ പ്ലാനാണു പോലീസ് നടപ്പാക്കുന്നത്; കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

പോലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ശബരിമല ദര്‍ശനത്തിനായെത്തിയPampa, News, Trending, Controversy, Sabarimala Temple, Religion, Media, Politics, Police, Criticism, BJP, Video, Kerala
പമ്പ: (www.kvartha.com 21.11.2018) പോലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ശബരിമല ദര്‍ശനത്തിനായെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. പമ്പയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം പോലീസ് ശബരിമലയില്‍ അടിച്ചേല്‍പ്പിക്കുന്ന കിരാത നടപടികള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

ഭക്തരെ കുറ്റവാളികളായി കാണുന്ന നടപടികള്‍ മനോവിഷമം ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. 'നിലയ്ക്കലില്‍ വെച്ച് എസ്പി പറഞ്ഞു, ഞങ്ങളൊരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. അതിനനുസരിച്ചു മാത്രമേ തീര്‍ഥാടകരെ കടത്തി വിടുകയുള്ളൂ എന്ന്.' ഈ പരാമര്‍ശത്തെ പരിഹസിച്ച കേന്ദ്രമന്ത്രി - നിലയ്ക്കലില്‍നിന്നു സന്നിധാനത്തേക്ക് ഒരു തീര്‍ഥാടകനും പോകാതിരിക്കാനുള്ള മാസ്റ്റര്‍ പ്ലാനാണു പോലീസ് നടപ്പാക്കുന്നതെന്നു വ്യക്തമാക്കി.

Minister Pon Radhakrishnan argue with Yathish Chandra IPS, Pampa, News, Trending, Controversy, Sabarimala Temple, Religion, Media, Politics, Police, Criticism, BJP, Video, Kerala.

തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഇല്ലെങ്കില്‍ ജനങ്ങള്‍ തിരുത്തിക്കും. ലോകത്ത് ഒരു ആത്മീയ കേന്ദ്രത്തിലും 144 പ്രഖ്യാപിച്ച ചരിത്രമില്ല. ശബരിമലയില്‍ അത് എന്തിനുവേണ്ടിയാണെന്നു ഭക്തരോടു പറയാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: Minister Pon Radhakrishnan argue with Yathish Chandra IPS, Pampa, News, Trending, Controversy, Sabarimala Temple, Religion, Media, Politics, Police, Criticism, BJP, Video, Kerala.