Follow KVARTHA on Google news Follow Us!
ad

ഭാര്യയെ ക്രൂരമായി കുത്തികൊന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിന് തടവ് ശിക്ഷ; ശിക്ഷ പൂര്‍ത്തിയാക്കിയശേഷം നാടുകടത്താനും ഉത്തരവിട്ട് ദുബൈ കോടതി

ഭാര്യയെ ക്രൂരമായി കുത്തികൊന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിന് Dubai, Gulf, News, Murder case, Crime, Criminal Case, Court, World, Jail,
ദുബൈ: (www.kvartha.com 01.11.2018) ഭാര്യയെ ക്രൂരമായി കുത്തികൊന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശരീരത്തില്‍ സ്വയം മുറിവുകള്‍ വരുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാള്‍ക്കെതിരെ ആത്മഹത്യാ കുറ്റം ചുമത്തി മൂന്നു മാസം അധിക തടവും ദുബൈ കോടതി വിധിച്ചു.

ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബൈ പ്രാഥമിക കോടതി ഉത്തരവിട്ടു. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാം. പ്രതി കുറ്റം സമ്മതിച്ചെങ്കിലും ഭാര്യയെ കൊലപ്പെടുത്തിയതിനുള്ള കാരണം വെളിപ്പെടുത്താന്‍ പ്രതി തയ്യാറായില്ല. ആക്രമണത്തിനിടെ യുവതി രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നും മാരകമായി കുത്തി മുറിവേല്‍പ്പിച്ചുവെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

Man jailed for stabbing wife to death, suicide bid in Dubai, Dubai, Gulf, News, Murder case, Crime, Criminal Case, Court, World, Jail

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 27 വയസുള്ള കാമറൂണ്‍ സ്വദേശിയായ ഗാര്‍ഡാണു പ്രതി. അയല്‍വാസികള്‍ വന്നു നോക്കുമ്പോള്‍ യുവതി കട്ടിലില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഇവരുടെ വയറ്റിലാണ് ആഴത്തില്‍ മുറിവേറ്റത്. ഭര്‍ത്താവിനെ കട്ടിലിനു സമീപം കണ്ടെത്തി. ഇയാളുടെ ശരീരത്തില്‍ ആറോളം മുറിവുകള്‍ ഉണ്ടായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തിയും സമീപത്തു നിന്ന് കണ്ടെത്തി. അതേസമയം ഇയാളുടെ ശരീരത്തില്‍ ആറില്‍ അധികം മുറിവുകള്‍ ഉണ്ടെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കൊല്ലപ്പെട്ട ഭാര്യയുടെ ശരീരത്തിലും നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു.

സംഭവത്തെക്കുറിച്ചു ദൃക്‌സാക്ഷി പറയുന്നത് ഇങ്ങനെയായിരുന്നു;

'ഞാന്‍ എന്റെ സുഹൃത്തിനൊപ്പം (ഇയാളാണ് കേസിലെ പ്രതി) ഫ് ളാറ്റില്‍ ടിവി കാണുകയായിരുന്നു. ഈ സമയം സുഹൃത്തിന്റെ ഭാര്യ ഫ് ളാറ്റിലേക്ക് വന്നു. ഞാന്‍ റൂമില്‍ നിന്നും പുറത്തു പോയി. സുഹൃത്ത് കട്ടിലില്‍ കിടക്കുകയും ഭാര്യ മൊബൈല്‍ ഫോണില്‍ എന്തോ തിരയുന്ന തിരക്കിലുമായിരുന്നു. ഏതാണ്ട് 45 മിനിറ്റിന് ശേഷം തിരികെ മുറിയിലേക്ക് വന്നപ്പോള്‍ വാതിലിനു ചുറ്റും നിരവധി ആളുകള്‍ കൂടി നില്‍ക്കുന്നതാണ് കണ്ടത്.

അവര്‍ വാതിലില്‍ മുട്ടിയെങ്കിലും ആരും പ്രതികരിച്ചില്ല. ഞാന്‍ സുഹൃത്തിനെ പേരു പറഞ്ഞ് വിളിക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്‌തെങ്കിലും പ്രതികരണമില്ലായിരുന്നു. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറിയില്‍ കയറിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. സുഹൃത്ത് ദേഹത്ത് മുറിവുകളുമായി തറയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും രക്തത്തില്‍ കുളിച്ച് തറയില്‍ കിടക്കുകയായിരുന്നു. ഇവര്‍ രണ്ടു പേരും തമ്മില്‍ വഴക്കിടുന്നത് ഒരിക്കല്‍ പോലും കണ്ടിരുന്നില്ല. സന്തോഷത്തിലായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്. ഭാര്യയ്ക്ക് പുതിയ ജോലിക്കുള്ള അഭിമുഖം കഴിഞ്ഞു നില്‍ക്കുകയായിരുന്നു'. അതുകൊണ്ടുതന്നെ കൊലപാതക വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമാണെന്നും ഇയാള്‍ പറയുന്നു.

ദുബൈ അല്‍ ഐയ്ന്‍ റോഡിലെ ഒരു കെട്ടിടത്തില്‍ കൊലപാതകം നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഞങ്ങള്‍ സ്ഥലത്ത് എത്തുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും അവിടെയുണ്ടായിരുന്നു. മുറിയിലെ ചുമരിലും തറയിലും എല്ലാം രക്തമായിരുന്നു. ബെഡ് ഷീറ്റ് തറയിലാണ് കിടന്നിരുന്നത് എന്നും ദൃക്‌സാക്ഷി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man jailed for stabbing wife to death, suicide bid in Dubai, Dubai, Gulf, News, Murder case, Crime, Criminal Case, Court, World, Jail.