Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ സംഘം ചേരാന്‍ ആഹ്വാനം ചെയ്ത് കൊണ്ടുള്ള സര്‍ക്കുലര്‍ തള്ളാതെ ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍; തങ്ങള്‍ പല സര്‍ക്കുലറും ഇറക്കുമെന്ന് ഭീഷണി

ശബരിമലയില്‍ സംഘം ചേരാന്‍ ആഹ്വാനം ചെയ്ത് കൊണ്ടുള്ള സര്‍ക്കുലര്‍ തള്ളാതെ Thiruvananthapuram, News, Politics, Trending, Sabarimala Temple, CPM, Allegation, BJP, Press meet, Kerala,
തിരുവനന്തപുരം: (www.kvartha.com 20.11.2018) ശബരിമലയില്‍ സംഘം ചേരാന്‍ ആഹ്വാനം ചെയ്ത് കൊണ്ടുള്ള സര്‍ക്കുലര്‍ തള്ളാതെ ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍. തങ്ങള്‍ ഇത്തരത്തിലുള്ള പല സര്‍ക്കുലറും ഇറക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ സര്‍ക്കുലര്‍ രഹസ്യമാക്കി വയ്ക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാര്‍ട്ടി തലത്തില്‍ മാത്രം വിതരണം ചെയ്യാന്‍ തയ്യാറാക്കിയ സര്‍ക്കുലര്‍ എങ്ങനെ പുറത്തായെന്ന് കണ്ടെത്താന്‍ ബി.ജെ.പി അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 22 വരെ ശബരിമലയില്‍ നടത്താനുള്ള പദ്ധതികള്‍ അടങ്ങിയ സര്‍ക്കുലര്‍ സി.പി.എം രാഷ്ട്രീയ ആയുധമാക്കിയെന്ന ആരോപണവും ബി.ജെ.പിക്കുള്ളിലുണ്ട്.

Kerala police plans new methods to curb protest, Thiruvananthapuram, News, Politics, Trending, Sabarimala Temple, CPM, Allegation, BJP, Press meet, Kerala

അതിനിടെ സര്‍ക്കുലര്‍ ഇറക്കി ശബരിമലയില്‍ ആളെക്കൂട്ടാനുള്ള ബി.ജെ.പി നീക്കത്തെ തടയാന്‍ മറുനീക്കവുമായി പോലീസും രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയില്‍ പ്രതിഷേധക്കാരിലേറെയും എത്തുന്നത് പ്രധാനമായും പുല്‍മേട് വഴിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ളവര്‍ക്ക് പുല്‍മേട് വഴിയുള്ള പ്രവേശനം താത്കാലിമായി തടയുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മറ്റ് ജില്ലക്കാരെ ഫോട്ടോ എടുത്ത ശേഷമായിരിക്കും കടത്തിവിടുക. ബി.ജെ.പിയുടെ സര്‍ക്കുലര്‍ പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് ചൊവ്വാഴ്ച സന്നിധാനത്ത് എത്തേണ്ടത്. ഇതിനെ തുടര്‍ന്നാണ് പോലീസിന്റെ മുന്നൊരുക്കം.

ഇത് കൂടാതെ സമരക്കാരെ നേരിടാന്‍ കൂടുതല്‍ നിയന്ത്രണങ്ങളും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല ദര്‍ശനത്തിനെത്തുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ആറ് മണിക്കൂറിനകം മലയിറങ്ങണമെന്ന് കാട്ടി നോട്ടീസ് നല്‍കാനാണ് പോലീസ് തീരുമാനം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് നല്‍കുക.

സന്നിധാനത്ത് നിയമവിരുദ്ധമായി കൂട്ടംകൂടരുത്, സമരങ്ങളില്‍ പങ്കെടുക്കരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഇക്കാര്യങ്ങള്‍ ലംഘിച്ചാല്‍ കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala police plans new methods to curb protest, Thiruvananthapuram, News, Politics, Trending, Sabarimala Temple, CPM, Allegation, BJP, Press meet, Kerala.