Follow KVARTHA on Google news Follow Us!
ad

അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാന്‍ ദേവസ്വം ബോര്‍ഡ് വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പോലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കി; ലക്ഷ്യം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമൊരുക്കല്‍

സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാന്‍ ദേവസ്വം ബോര്‍ഡ് വാടകയ്ക്ക് നല്‍കിയിരുന്ന Sabarimala Temple, News, Police, Women, Religion, Trending, Kerala,
ശബരിമല: (www.kvartha.com 20.11.2018) സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാന്‍ ദേവസ്വം ബോര്‍ഡ് വാടകയ്ക്ക് നല്‍കിയിരുന്ന മുറികള്‍ പോലീസ് പൂട്ട് തകര്‍ത്ത് കൈക്കലാക്കി. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമൊരുക്കാന്‍ നാല് മുറികളാണ് ഇവര്‍ ബലമായി പിടിച്ചെടുത്തത്. അതേസമയം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് സംഭവം. ദേവസ്വം അക്കോമഡേഷന്‍ ഓഫീസറോ എക്‌സി. ഓഫീസറോ അറിയാതെയാണ് മുറികള്‍ പോലീസ് കൈക്കലാക്കിയിരിക്കുന്നത്.

പില്‍ഗ്രിം സെന്റര്‍ ഒന്നിലെ (പി.സി1) രണ്ടാം നിലയിലുള്ള 410, 411, 412, 414 എന്നീ മുറികളുടെ താഴ് തകര്‍ത്തശേഷം പുതിയ പൂട്ട് ഇട്ട് കൈവശപ്പെടുത്തുകയായിരുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എക്‌സി. ഓഫീസറെ വിവരം അറിയിച്ചെങ്കിലും തുടര്‍നടപടി സ്വീകരിക്കരുതെന്ന താക്കീത് എക്‌സി. ഓഫീസര്‍ക്ക് സന്നിധാനത്തിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ നല്‍കി. ഈ മുറികളില്‍ എത്രപേരാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത പോലീസ് ഇവിടേക്ക് ഭക്തന്മാരോ ദേവസ്വം ഉദ്യോഗസ്ഥരോ ചെല്ലുന്നതും വിലക്കിയിട്ടുണ്ട്.

Kerala police captures rooms in Sabarimala, Sabarimala Temple, News, Police, Women, Religion, Trending, Kerala

മാളികപ്പുറം ക്ഷേത്രത്തിന് പിന്‍ഭാഗത്തായി പോലീസിന് പ്രത്യേക ബാരക്കുകള്‍ ഉള്ളപ്പോഴാണ് സന്നിധാനം നടപ്പന്തലിന് സമീപമുള്ള കെട്ടിടത്തിലെ ഒരു നില പോലീസ് കൈക്കലാക്കി വച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ദേവസ്വം വിജിലന്‍സും മൗനം പാലിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala police captures rooms in Sabarimala, Sabarimala Temple, News, Police, Women, Religion, Trending, Kerala.