Follow KVARTHA on Google news Follow Us!
ad

പൂജാരിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് മോശം പരാമര്‍ശം; വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നതായുള്ള ക്ഷമാപണം നടത്തി ജി സുധാകരന്‍

തന്ത്രിമാരുടെയും പൂജാരിമാരുടെയും വസ്ത്രധാരണം സംബന്ധിച്ച് താന്‍ Alappuzha, News, Politics, Sabarimala Temple, Religion, BJP, Criticism, Trending, Controversy, Women, Kerala,
ആലപ്പുഴ: (www.kvartha.com 20.11.2018) തന്ത്രിമാരുടെയും പൂജാരിമാരുടെയും വസ്ത്രധാരണം സംബന്ധിച്ച് താന്‍ പറഞ്ഞത് അവര്‍ക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന ജി. സുധാകരന്റെ വാക്കുകള്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നതായി അദ്ദേഹം പറഞ്ഞത്.

ശബരിമലയിലെ സമരങ്ങളുമായി ബന്ധപ്പെട്ട് യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ചിറങ്ങുമെന്ന ശബരിമല തന്ത്രിയുടെ അഭിപ്രായത്തെയും മന്ത്രി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന ആരോപണം മാധ്യമങ്ങളുമായി പങ്കുവയ്ക്കവെയാണ് പൂജാരിമാരുടെ വസ്ത്രധാരണം സംബന്ധിച്ച വാക്കുകള്‍ വിഷമമായെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞത്.

G Sudhakaran changes his stand on priest, Alappuzha, News, Politics, Sabarimala Temple, Religion, BJP, Criticism, Trending, Controversy, Women, Kerala.

ശബരിമലയെ ഈ രീതിയില്‍ ആക്കിയവര്‍ക്ക് വോട്ടു കിട്ടുമെന്ന് കരുതേണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഏറ്റവും മോശമായ നെഗറ്റീവ് പൊളിറ്റിക്‌സ് ആണ് ബി.ജെ.പി ഇപ്പോള്‍ പയറ്റുന്നത്. ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും ഇതിനുമുമ്പ് കാണിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യപ്പെട്ടിട്ടില്ല. ഏതു പാര്‍ട്ടിയാണോ ഇപ്പോള്‍ കാണിക്കുന്നത് അവര്‍ അനുഭവിക്കുമെന്നാണ് തന്റെ മനസ് പറയുന്നത്.

ശബരിമലയില്‍ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. അവിടെ ബഹളമുണ്ടാക്കുന്നവരെയാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ രാഷ്ട്രീയക്കാര്‍ വിശ്വാസികളായി വരുന്നതില്‍ വിരോധമില്ല. രാഷ്ട്രീയാടിസ്ഥാനത്തില്‍ പോയാല്‍ അത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയല്ല ശബരിമല. ഒരു കാരണവശാലും അവിടെ സമരം പാടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: G Sudhakaran changes his stand on priest, Alappuzha, News, Politics, Sabarimala Temple, Religion, BJP, Criticism, Trending, Controversy, Women, Kerala.