Follow KVARTHA on Google news Follow Us!
ad

തലസ്ഥാന നഗരിയെ ആശങ്കയിലാക്കി പ്ലാസ്റ്റിക്ക് നിര്‍മ്മാണശാലയില്‍ വന്‍ തീപ്പിടുത്തം; പരിസരങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

Thiruvananthapuram, Kerala, News, Fire, Trending, Fire in Thiruvananthapuram, Plastic Godown
തി​രു​വ​ന​ന്ത​പു​രം: (www.kvartha.com 31.10.2018) തലസ്ഥാന ന​ഗ​രിയെ ആ​ശ​ങ്ക​യി​ലാ​ക്കി കഴക്കൂട്ടം മ​ണ്‍​വി​ള​യി​ല്‍ പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ണ ശാ​ല‍​യി​ൽ വൻ നഷ്ടം.തീ ​അ​ണ​യാ​തെ ആ​ളി​ക്ക​ത്തു​ന്നു. നാ​ല് മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ടി​ട്ടും തീ ​അ​ണ​യ്ക്കാ​ന്‍ അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കു കഴിഞ്ഞിട്ടില്ല.. നിരവധി യൂണിറ്റ് അ​ഗ്നി​ശ​മ​ന​സേ​നാ അംഗങ്ങൾ ജി​ല്ല​യി​ലെ എ​ല്ലാ ഫ​യ​ര്‍​ഫോ​ഴ്സ് കേന്ദ്രങ്ങളിൽ നിന്നും തീയണ​യ്ക്കാ​നു​ള്ള  പ​രി​ശ്ര​മ​മാ​ണ് ന​ട​ത്തുന്നത്. രണ്ട് പേരെ വിഷപ്പുക ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിലാക്കിയിട്ടുണ്ട്.

ഇ​തു​വ​രെ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ഒ​രു കി​ലോ മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള ആ​ളു​ക​ളെ ഒഴിപ്പിക്കുകയും ജനങ്ങളോട് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​പ്പ് നൽകിയിട്ടുമുണ്ട്.

തീ​പി​ടി​ച്ച​ത് പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കാ​യ​തി​നാ​ലാ​ണ് അ​ണ‍​യ്ക്കാ​ന്‍ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത്. ഫാ​മി​ലി പ്ലാ​സ്റ്റി​ക് ക​മ്ബ​നി​യു​ടെ നി​ര്‍​മാ​ണ യൂ​ണി​റ്റും ഗോ​ഡൗ​ണും ചേ​ര്‍​ന്നു പ്ര​വ​ര്‍‌​ത്തി​ക്കു​ന്ന​തി​നാ​ല്‍ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ല്‍ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും.

ബു​ധ​നാ​ഴ്ച രാ​ത്രി 7.10 ഓ​ടെ​യാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ത​ട​ഞ്ഞു.. ഫാ​ക്ട​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി​ക​ള്‍ തു​ട​രു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കാ​നി​രു​ന്ന സ​മ്മേ​ള​ന വേ​ദി​ക്ക് സ​മീ​പ​മാ​ണ് തീ​പി​ടി​ത്തം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Fire, Trending, Fire in Thiruvananthapuram, Plastic Godown