Follow KVARTHA on Google news Follow Us!
ad

ഭാഷാടിസ്ഥാനത്തില്‍ മലയാളികളുടെ ഐക്യത്തിനു നവകേരളനിര്‍മിതിയില്‍ വലിയപങ്ക്: മുഖ്യമന്ത്രി

മലയാളികളുടെ ഐക്യം ഏറെ ആവശ്യമുള്ള ഈ കാലഘട്ടത്തില്‍ ഭാഷാടിസ്ഥാനത്തില്‍ കേരളീയരെ ഒരു വേദിയില്‍News, Thiruvananthapuram, Kerala, Chief Minister, Inauguration, CM on Malayalam Language
തിരുവനന്തപുരം:(www.kvartha.com 01/11/2018) മലയാളികളുടെ ഐക്യം ഏറെ ആവശ്യമുള്ള ഈ കാലഘട്ടത്തില്‍ ഭാഷാടിസ്ഥാനത്തില്‍ കേരളീയരെ ഒരു വേദിയില്‍ സംഘടിപ്പിക്കുന്ന മലയാളം മിഷന്റെ ഭൂമിമലയാളം പോലെയുള്ള പദ്ധതികള്‍ക്ക് നവകേരളനിര്‍മിതിയില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയാനന്തര കേരളം സാക്ഷ്യം വഹിച്ചത് മനസുകളുടെ അപൂര്‍വമായ ഒരുമയുടെ കാഴ്ച്ചയ്ക്കാണ്. മലയാളി എന്ന ഭാഷാസമൂഹത്തിന്റെ ഐക്യവും സാധ്യതകളും വികാസത്തിനുവേണ്ടി ഉപയോഗിക്കേണ്ടതുണ്ട്. ലോകത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഭാഷാ - സാംസ്‌കാരിക പഠന - പ്രവര്‍ത്തന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഒരു ശൃംഖലയെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

News, Thiruvananthapuram, Kerala, Chief Minister, Inauguration, CM on Malayalam Language


സാംസ്‌കാരിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന ഭാഷാപ്രചരണ പരിപാടിയായ ഭൂമിമലയാളം ക്യാമ്പെയ്‌നും കേരളപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന ലോകമലയാളദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മലയാളം മിഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി. ലോകത്ത് എവിടെയായാലും നമ്മുടെ അടിസ്ഥാനപരമായ മേല്‍വിലാസം മലയാളി എന്നതാണ്. അതുകൊണ്ടുതന്നെ ഭാഷയ്ക്കും ഭാഷാബോധത്തിനും വലിയ പ്രാധാന്യമുണ്ട്. സ്വന്തമായ ഭാഷയും സംസ്‌കാരവും ഇല്ലാത്തവരെ രണ്ടാംതരം പൗരന്മാരായി പരിഷ്‌കൃതലോകം കണക്കാക്കുന്നത്. നമുക്കാകട്ടെ, ലോകത്തിന്റെ മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ കരുത്തുപകരുന്ന അതിസമ്പന്നമായ ഒരു ഭാഷയും സംസ്‌കാരവുമാണുള്ളത്. എന്തിന്റെ പേരിലായാലും അതിനെ കൈവെടിഞ്ഞാല്‍ വേരുകളറ്റ ഒരു സമൂഹമായി നമ്മള്‍ മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

News, Thiruvananthapuram, Kerala, Chief Minister, Inauguration, CM on Malayalam Language

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 12ന് നടന്ന ചടങ്ങില്‍ സാംസ്‌കാരികകാര്യ മന്ത്രി എ കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.  മലയാളിയുടെ കൂട്ടായ്മ കാല-ദേശ അന്തരമില്ലാതെ സുസ്ഥിരമാക്കാന്‍ ഭൂമിമലയാളം ക്യാമ്പെയ്ന്‍ വഴി ഉദ്ദേശിക്കുന്നതായി എ കെ ബാലന്‍ പറഞ്ഞു. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മലയാളം മിഷന്റെ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ക്യാമ്പെയ്ന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഭൂമിമലയാളം ക്യാംപെയ്‌നിലൂടെ മലയാളികളുടെ സാന്നിധ്യമുള്ള കൂടുതല്‍ ദേശങ്ങളിലേക്ക് ഭാഷാപഠന-പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ മലയാളം മിഷന്‍ തയ്യാറെടുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Thiruvananthapuram, Kerala, Chief Minister, Inauguration, CM on Malayalam Language