Follow KVARTHA on Google news Follow Us!
ad

നേതാക്കളെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം ബി ജെ പിയുടെ മുന്നേറ്റം തടയാനാവില്ല; അയ്യപ്പന്മാരുടെ വിശ്രമ സ്ഥലത്ത് വെള്ളം തളിക്കുകയും രാത്രിയില്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത് പിണറായി സര്‍ക്കാര്‍ ദ്രോഹിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.Thiruvananthapuram, News, Politics, Criticism, BJP, Twitter, Religion, Sabarimala Temple, Police, Controversy, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 20.11.2018) ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കെ.സുരേന്ദ്രനെയും കുറച്ച് ബി.ജെ.പി നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കേരളത്തിലെ ജനമുന്നേറ്റത്തെ തടുക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം ബി.ജെ.പി എപ്പോഴും അയ്യപ്പഭക്തന്മാര്‍ക്കൊപ്പമാണെന്നും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുമെന്നും പറഞ്ഞു. ട്വിറ്ററിലൂടെയാണ് ദേശീയ അധ്യക്ഷന്റെ പ്രതികരണം.

ശബരിമല പോലുള്ള ഇത്രയും വൈകാരിക വിഷയം പിണറായി വിജയന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമാണെന്നും ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാതെ കേരള പോലീസ് തീര്‍ത്ഥാടകരെയും കുട്ടികളെയും പ്രായമായ സ്ത്രീകളെയും വരെ ബുദ്ധിമുട്ടിലാഴ്ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Amit Shah Says Stand With Sabarimala Protesters After Arrests, Thiruvananthapuram, News, Politics, Criticism, BJP, Twitter, Religion, Sabarimala Temple, Police, Controversy, Trending, Kerala

അയ്യപ്പന്മാരുടെ വിശ്രമ സ്ഥലത്ത് വെള്ളം തളിക്കുകയും രാത്രിയില്‍ അവരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കുന്നില്ലെന്നും വാര്‍ത്തകളില്‍ നിന്നും മനസിലാക്കുന്നു. അതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത മൂലം പന്നികളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പവും മാലിന്യക്കൂമ്പാരത്തിലുമാണ് പല തീര്‍ത്ഥാടകരും ഉറങ്ങുന്നത്.

പിണറായി വിജയന്‍ തീര്‍ത്ഥാടകരോട് തടവുകാരെപ്പോലെ പെരുമാറരുത്. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാന്‍ എല്‍.ഡി.എഫിനെ അനുവദിക്കില്ലെന്നും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amit Shah Says Stand With Sabarimala Protesters After Arrests, Thiruvananthapuram, News, Politics, Criticism, BJP, Twitter, Religion, Sabarimala Temple, Police, Controversy, Trending, Kerala.