Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ ശബരിമലയെ യുദ്ധഭൂമിയാക്കുന്നു: ആരോപണവുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

സര്‍ക്കാര്‍ ശബരിമലയെ യുദ്ധഭൂമിയാക്കുകയാണെന്നു Pampa, News, Trending, Sabarimala Temple, Religion, Police, Controversy, Media, Criticism, Kerala,
പമ്പ: (www.kvartha.com 19.11.2018) സര്‍ക്കാര്‍ ശബരിമലയെ യുദ്ധഭൂമിയാക്കുകയാണെന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നിലയ്ക്കലില്‍ എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എന്തിനാണ് ശബരിമലയില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മനസിലാകുന്നില്ല. ഭക്തരെ പീഡിപ്പിക്കുന്ന രീതിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടു വരുന്നത്.

അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തില്‍ ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍ നടക്കേണ്ടത്. ഇത് സര്‍ക്കാരിന് ഭൂഷണമല്ലായെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു.

Alphons Kannanthanam criticized LDF govt, Pampa, News, Trending, Sabarimala Temple, Religion, Police, Controversy, Media, Criticism, Kerala.

ശബരിമലയുടെയും പമ്പയുടെയും വികസനിത്തിനായി കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപ നല്‍കിയിട്ടുണ്ട്. ആ തുക എത്രത്തോളം വിനിയോഗിച്ചിട്ടുണ്ടെന്നു അവലോകനം ചെയ്യും . പമ്പയിലേക്ക് തിരിച്ച മന്ത്രി അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി പരിശോധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alphons Kannanthanam criticized LDF govt, Pampa, News, Trending, Sabarimala Temple, Religion, Police, Controversy, Media, Criticism, Kerala.