Follow KVARTHA on Google news Follow Us!
ad

ഹോണ്ട സിബി ഷൈന്‍ വില്‍പ്പന 70 ലക്ഷം പിന്നിട്ടു

125 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ജൈത്രയാത്ര തുടരുന്ന ഹോണ്ട മോട്ടോര്‍Kochi, News, Business, Technology, Kerala,
കൊച്ചി: (www.kvartha.com 01.11.2018) 125 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ജൈത്രയാത്ര തുടരുന്ന ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു. ഹോണ്ടയുടെ സിബി ഷൈന്‍ മോട്ടോര്‍ സൈക്കിള്‍ ഉപഭോക്താക്കളുടെ എണ്ണം 70 ലക്ഷം പൂര്‍ത്തിയാക്കി കൊണ്ട് പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു.

125 സിസി മോട്ടോര്‍സൈക്കിളില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ വില്‍പന ബ്രാന്‍ഡായ സിബി ഷൈന്‍ രാജ്യത്തെ ടോപ്പ് സെല്ലിങ് മോട്ടോര്‍സൈക്കിളുകളില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഷൈന്‍ ശ്രേണിയുമായി ഹോണ്ട 125സിസി വിപണിയുടെ 51 ശതമാനം കയ്യടക്കുന്നു. ഈ വിഭാഗത്തിന് മൊത്തത്തില്‍ രണ്ടു ശതമാനം ഇടിവുണ്ടായപ്പോള്‍ ഹോണ്ട 10 ശതമാനം വളര്‍ച്ച നേടി.

Honda CB Shine Crosses 70 Lakh Sales Milestone, Kochi, News, Business, Technology, Kerala

ഹോണ്ട ഷൈന്‍ 2018 പതിപ്പിന് ചില പുതുക്കലുകളും വരുത്തിയിട്ടുണ്ട്. 124.73 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ 10.16 ബിഎച്ച്പി ശക്തി പകരും. സിബി ഷൈന്‍ ആറു നിറങ്ങളില്‍ ലഭ്യമാണ്. പുതിയ ഗ്രാഫിക്കുകളും പ്രീമിയം 3ഡി എംബ്ലവും ആധുനിക ലുക്ക് തരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Honda CB Shine Crosses 70 Lakh Sales Milestone, Kochi, News, Business, Technology, Kerala.