Follow KVARTHA on Google news Follow Us!
ad

വീട്ടമ്മമ്മാരുടെ കണ്ണീര്‍ ഇനി അടുക്കളയില്‍ വീഴും ; ഗ്യാസിന് കുത്തനെ വില കൂട്ടി, 5 മാസത്തിനിടെ വില വര്‍ധിപ്പിക്കുന്നത് ഇത് ആറാംതവണ, കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം

വീട്ടമ്മമ്മാരുടെ കണ്ണീര്‍ ഇനി അടുക്കളയില്‍ വീഴും. ഗ്യാസിന് വ്യാഴാഴ്ച എണ്ണക്കമ്പനികള്‍ New Delhi, News, Politics, Business, House Wife, BJP, UPA, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.11.2018) വീട്ടമ്മമ്മാരുടെ കണ്ണീര്‍ ഇനി അടുക്കളയില്‍ വീഴും. ഗ്യാസിന് വ്യാഴാഴ്ച എണ്ണക്കമ്പനികള്‍ കുത്തനെ വില കൂട്ടി. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഇത് ആറാംതവണയാണ് ഗ്യാസ് സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്. ഗ്യാസിന് അടിക്കടി വില വര്‍ധിക്കുന്നതിനാല്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇത്തവണ സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്‌സിഡി ഉള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂട്ടിയത്.

മാസാവസാനമുള്ള അവലോകന യോഗത്തിലാണ് ഗ്യാസ് സിലിണ്ടറിന് വില കൂട്ടാനുള്ള നിര്‍ണായകമായ തീരുമാനമുണ്ടായത്. ജൂണ്‍ മുതല്‍ തുടര്‍ച്ചയായ ആറാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില വ്യത്യാസം ഉണ്ടായതും രൂപയുടെ മൂല്യ തകര്‍ച്ചയുമാണ് വില വര്‍ധനയ്ക്ക് കാരണമെന്നുമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.

 Price of LPG cylinders increases again; Here's how much it costs now, New Delhi, News, Politics, Business, House Wife, BJP, UPA, National.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം ശക്തമാകാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു പി എ സര്‍ക്കാരിന്റെ അവസാന നാളുകളുകളില്‍ ഗ്യാസിനും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചതു കാരണമാണ് യു പി എ സര്‍ക്കാരിന് കനത്ത തിരിച്ചടി ജനം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Price of LPG cylinders increases again; Here's how much it costs now, New Delhi, News, Politics, Business, House Wife, BJP, UPA, National.