Follow KVARTHA on Google news Follow Us!
ad

ശബരിമല ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്ന് കാട്ടി 3 യുവതികളുടെ വാര്‍ത്താസമ്മേളനം; കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ വ്രതം തുടരും, മല കയറുന്നതുവരെ മാല ഊരില്ല; പുറത്ത് നാമജപ പ്രതിഷേധം, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ശബരിമല ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്ന് കാട്ടി പ്രസ് ക്ലബ്ബില്‍ മൂന്നു യുവതികളുടെ Kochi, News, Press-Club, Press meet, Trending, Controversy, Protesters, Sabarimala Temple, Women, Kerala
കൊച്ചി: (www.kvartha.com 19.11.2018) ശബരിമല ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്ന് കാട്ടി പ്രസ് ക്ലബ്ബില്‍ മൂന്നു യുവതികളുടെ വാര്‍ത്താസമ്മേളനം. മല കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ വ്രതം തുടരുമെന്നും മല കയറുന്നതുവരെ മാല ഊരില്ലെന്നും ഇവര്‍ ദൃഢപ്രതിജ്ഞ ചെയ്തു.

വിശ്വാസിയെന്ന നിലയിലാണ് മാലയിട്ടതെന്നും എന്നാല്‍ ഇതിന്റെ പേരില്‍ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്മാ നിഷാന്ത് പറഞ്ഞു. മലചവിട്ടാന്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പോലീസിനെയും സമീപിച്ചിട്ടുണ്ട്.

Sabarimala; 3 women Pressmeet in Ernakulam press club, Kochi, News, Press-Club, Press meet, Trending, Controversy, Protesters, Sabarimala Temple, Women, Kerala

ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ ഉറപ്പായും സന്നിധാനത്തേക്ക് പോകുമെന്നും ഇവര്‍ വ്യക്തമാക്കി. ശബരിമലയില്‍ പോകാന്‍ മാലയിട്ട മറ്റ് രണ്ട് യുവതികളുമായി എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

രേഷ്മാ നിഷാന്തിന് പുറമെ കണ്ണൂര്‍ സ്വദേശിനിയായ ശനില, കൊല്ലം സ്വദേശിനി ധന്യ മറ്റൊരു യുവാവ് എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. അതേസമയം യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തുന്ന വിവരമറിഞ്ഞ് പ്രസ് ക്ലബിന് പുറത്ത് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധവുമായി നിരവധി പേര്‍ തടിച്ചു കൂടി. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala; 3 women Press meet in Ernakulam press club, Kochi, News, Press-Club, Press meet, Trending, Controversy, Protesters, Sabarimala Temple, Women, Kerala.