Follow KVARTHA on Google news Follow Us!
ad

ശബരിമല യുവതീപ്രവേശനം; ഹര്‍ജികള്‍ ജനുവരി 22 ന് മുമ്പ് പുനഃപരിശോധിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

ശബരിമല യുവതീപ്രവേശനം ഹര്‍ജികള്‍ ജനുവരി 22 ന് മുമ്പ് പുനഃപരിശോധിക്കാനാവില്ലെന്ന്New Delhi, News, Supreme Court of India, Religion, Women, National, Trending, Controversy,
ന്യൂഡല്‍ഹി: (www.kvartha.com 19.11.2018) ശബരിമല യുവതീപ്രവേശനം ഹര്‍ജികള്‍ ജനുവരി 22 ന് മുമ്പ് പുനഃപരിശോധിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. മാത്രമല്ല, നട തുറന്നതിനാല്‍ വിധി സ്‌റ്റേ ചെയ്യണമെന്ന കാര്യം മാത്രം പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. തീരുമാനം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മാത്രമേ പരിഗണിക്കാന്‍ സാധിക്കൂവെന്നും ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു വ്യക്തമാക്കി.

അയ്യപ്പഭക്തരുടെ ദേശീയകൂട്ടായ്മയ്ക്ക് വേണ്ടി അഭിഭാഷകനായ മാത്യു നെടുമ്പാറ കോടതിയില്‍ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് കോടതിയുടെ പ്രതികരണം. മറ്റു കേസുകള്‍ക്കു ശേഷം ശബരിമലയിലെ അടിയന്തരസാഹചര്യം കണക്കിലെടുത്ത് സെപ്റ്റംബര്‍ 28 ലെ വിധി നടപ്പിലാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ഭക്തര്‍ക്ക് യാതൊരു സൗകര്യവും ശബരിമലയിലില്ല എന്നും മാത്യു നെടുമ്പാറ കോടതിയെ അറിയിച്ചു.

Sabarimala,No considerationfor pleas regarding young women entry before Jan 22, says SC, New Delhi, News, Supreme Court of India, Religion, Women, National, Trending, Controversy.

എന്നാല്‍ ഈ വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ജനുവരി 22 ന് വരൂ എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് യുടെ പ്രതികരണം. ഒരു തരത്തിലും അതിനു മുമ്പ് ഇക്കാര്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച സാവകാശ ഹര്‍ജി സമര്‍പ്പിക്കാനിരിക്കെയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala,No considerationfor pleas regarding young women entry before Jan 22, says SC, New Delhi, News, Supreme Court of India, Religion, Women, National, Trending, Controversy.