Follow KVARTHA on Google news Follow Us!
ad

ആറന്‍മുള കണ്ണാടി നിര്‍മാണ കുടുംബങ്ങളെ പുനരുദ്ധരിക്കാന്‍ കരകൗശല പ്രദര്‍ശനം

മഹാപ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട പരമ്പരാഗത ആറന്‍മുളKochi, News, Local-News, Lifestyle & Fashion, Flood, Compensation, Press meet, Kerala,
കൊച്ചി : (www.kvartha.com 30.10.2018) മഹാപ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട പരമ്പരാഗത ആറന്‍മുള കണ്ണാടി നിര്‍മാണത്തെയും കലാകാരന്മാരെയും പുനരുദ്ധരിക്കാന്‍ ദേശീയ പരമ്പരാഗത കരകൗശല പ്രദര്‍ശനം സംഘടിപ്പിക്കുന്നു.

നവംബര്‍ രണ്ടു മുതല്‍ 11 വരെ എറണാകുളത്തപ്പന്‍ മൈതാനിയില്‍ ആറന്‍മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ദേശീയ പരമ്പരാഗത കരകൗശല പ്രദര്‍ശനവും, മേളയും സംഘടിപ്പിക്കുന്നത്. 10 ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവ വേദിയിലാണ് പരമ്പരാഗത കരകൗശല മേള സംഘടിപ്പിച്ചിരിക്കുന്നത്.

Traditional Aranmula mirror artisans fight for their rights, Kochi, News, Local-News, Lifestyle & Fashion, Flood, Compensation, Press meet, Kerala.

മേളയില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, രാജസ്ഥാന്‍, ഒഡീഷ, മുംബൈ, ഡെല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, പോണ്ടിച്ചേരി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പരമ്പരാഗത കലാകാരന്മാരുടെ സ്റ്റാളുകള്‍ക്കുപുറമെ സംസ്ഥാനത്തെ പരമ്പരാഗത കലാകാരന്മാരുടെ 34 സ്റ്റാളുകളും ഉണ്ടാകും.

പ്രളയത്തില്‍ ആറന്‍മുള കണ്ണാടി നിര്‍മാതാക്കളായ 23 കുടുംബങ്ങളുടെ സര്‍വതും നഷ്ടമായി. കണ്ണാടി നിര്‍മാണത്തിന് ഉപയോഗിക്കുന്ന ആല, കളിമണ്ണ്, പണിസാധനങ്ങള്‍ കൂടാതെ വില്‍പനയ്ക്ക് തയ്യാറാക്കി വച്ചിരുന്ന കണ്ണാടികള്‍ വരെ ഒലിച്ചുപോയി.

കേരളത്തിന്റെ പ്രശസ്തി രാജ്യാന്തരതലത്തില്‍ എത്തിച്ച ഈ കണ്ണാടി നിര്‍മാണ കലാകാരന്മാരെ സഹായിക്കേണ്ടത് കേരളീയരായ നാം ഓരോരുത്തരുടെയും കടമയാണെന്ന് ആറന്‍മുള ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മറ്റി ചെയര്‍മാന്‍ ആര്‍കിടെക്ട് ബി ആര്‍ അജിത് പറഞ്ഞു.

സ്‌റ്റോളുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണമായും ആറന്‍മുള കലാകാരന്മാര്‍ക്ക് കൈമാറുമെന്നും മുരളീധരന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആറന്‍മുള ഹെറിറ്റേജ് ട്രസ്റ്റ് ട്രസ്റ്റി അജയന്‍ പുല്ലാട്, അര്‍ജുന്‍ ശശികുമാര്‍, എം.എസ് ആശ ലോറന്‍സ്, ആര്‍.എസ് നായര്‍ തുടങ്ങിയവരും പങ്കെടുത്തു.

Keywords: Traditional Aranmula mirror artisans fight for their rights, Kochi, News, Local-News, Lifestyle & Fashion, Flood, Compensation, Press meet, Kerala.