Follow KVARTHA on Google news Follow Us!
ad

തലസ്ഥാനത്തെ ഗവ മെഡിക്കല്‍ കോളജ് ആശുപത്രി ഇനി കൂടുതല്‍ വെടിപ്പാകും

മെഡിക്കല്‍ കോളജ് ആശുപത്രി ഇനി കൂടുതല്‍ വെടിപ്പാകും. ആധുനിക യന്ത്രങ്ങള്‍ Thiruvananthapuram, News, Health, Health & Fitness, Medical College, Patient, Kerala
തിരുവനന്തപുരം: (www.kvartha.com 30.10.2018) മെഡിക്കല്‍ കോളജ് ആശുപത്രി ഇനി കൂടുതല്‍ വെടിപ്പാകും. ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചു ശുചീകരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഹൗസ് കീപ്പിങ് വിഭാഗം മുന്നിട്ടിറങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പുത്തന്‍ സ്‌ക്രബര്‍ ഡ്രൈയിങ് മെഷീന്‍, ഡബിള്‍ ബക്കറ്റ് ട്രോളി, വാക്വം ക്ലീനര്‍, പ്ലഷര്‍ ജെറ്റ് മെഷീന്‍ എന്നിവ ആശുപത്രിയിലെത്തി.

വരും ദിവസങ്ങളില്‍ കൂടുതല്‍ മെഷീനുകള്‍ എത്തും. ആശുപത്രിയില്‍ 24 വാര്‍ഡുകളും 20 ഐസിയുകളും പന്ത്രണ്ടിലധികം ഒപികളും അഞ്ച് ഓപ്പറേഷന്‍ തിയറ്ററും ഉള്‍പ്പെടെ 59,700 ചതുരശ്ര മീറ്റര്‍ സ്ഥലമാണുള്ളത്. ഇതു ശുചിയാക്കാനുള്ളത് 420 തൊഴിലാളികളും. ഉപകരണങ്ങള്‍ വളരെ വിരളമായി മാത്രമാണ് ഇവിടെ ശുചീകരണത്തിന് ഉപയോഗിക്കുന്നത്.

Top Cleaning Equipment Dealers in Thiruvananthapuram Medical College, Thiruvananthapuram, News, Health, Health & Fitness, Medical College, Patient, Kerala

ജീവനക്കാര്‍ ചൂല്‍, മോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോഴത്തെ ശുചീകരണം. ഇതു കാര്യക്ഷമമല്ല എന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇതു പലപ്പോഴും അസൗകര്യം സൃഷ്ടിക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. വൃത്തിയാക്കുന്നതിലെ വേഗക്കുറവും വെല്ലുവിളിയായിരുന്നു. വൃത്തിയാക്കാന്‍ താമസിക്കുന്നതു കാരണം ശുചിമുറികള്‍ ഒരു മണിക്കൂര്‍ വരെ അടച്ചിടുന്നതും ആശുപത്രിയിലെത്തുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ആശുപത്രിയില്‍ ഇപ്പോള്‍ ഫാനുകള്‍, സ്വിച്ച് ബോര്‍ഡ്, ലൈറ്റുകള്‍, ട്രോളി, വീല്‍ചെയര്‍, അലമാര, കട്ടിലുകള്‍ ഇവ ഇതേ സ്റ്റാഫ് പാറ്റേണില്‍ 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നതിന്റെ പല മടങ്ങുണ്ട്. നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് ഇത്രയും സ്ഥലവും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതു കഠിനമായതിനാലാണ് പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഹൗസ്‌കീപ്പിങ് വിഭാഗം നിര്‍ബന്ധിതരായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Top Cleaning Equipment Dealers in Thiruvananthapuram Medical College, Thiruvananthapuram, News, Health, Health & Fitness, Medical College, Patient, Kerala.