Follow KVARTHA on Google news Follow Us!
ad

എറിഞ്ഞത് നായയെ; കൊണ്ടതോ പോലീസ് ജീപ്പില്‍, പുലിവാല് പിടിച്ച് യുവാക്കള്‍

പോലീസ് ജീപ്പിന്റെ ചില്ല് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ പ്രതികളായ ബൈക്ക് യാത്രികരെPolice, Arrested, Youth, Stone Pelting, Humor, Court, Kerala,
അഞ്ചല്‍: (www.kvartha.com 30.10.2018) പോലീസ് ജീപ്പിന്റെ ചില്ല് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ പ്രതികളായ ബൈക്ക് യാത്രികരെ പോലീസ് സിസിടിവി ക്യാമറകളുടെ സഹായത്തോടെ പിടികൂടി കോടതിയില്‍ ഹാജരാക്കി. ഇടമുളയ്ക്കല്‍ മതുരപ്പ സ്വദേശി നന്ദു (18), അഞ്ചല്‍ സ്വദേശിയായ പതിനേഴുകാരന്‍ എന്നിവരാണു പിടിയിലായത്.

അഞ്ചല്‍ സ്‌റ്റേഷനിലെ ജീപ്പിന്റെ ചില്ലാണു കഴിഞ്ഞദിവസം രാത്രി പനച്ചവിള - തടിക്കാട് റോഡിലെ വൃന്ദാവനം മുക്കില്‍വച്ചു തകര്‍ക്കപ്പെട്ടത്. സംഭവ സമയത്ത് അഡീഷനല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണു ജീപ്പില്‍ ഉണ്ടായിരുന്നത്.

Police arrest 2 youth over charges of 'stone pelting', Police, Arrested, Youth, Stone Pelting, Humor, Court, Kerala

ബൈക്കില്‍ യാത്രചെയ്ത ഇവര്‍ പോലീസ് ജീപ്പിനുനേരെ കല്ലെറിഞ്ഞെന്നാണു കേസ്. സംഭവശേഷം ബൈക്കില്‍ കടന്നുകളഞ്ഞ ഇവരെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഈ പ്രദേശത്തെ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകള്‍ പരിശോധിച്ചാണു പ്രതികളെ തിരിച്ചറിഞ്ഞത്.

എന്നാല്‍ നായയെ എറിഞ്ഞ കല്ല് അബദ്ധത്തില്‍ ജീപ്പിന്റെ ചില്ലില്‍ പതിക്കുകയായിരുന്നുവെന്നാണു പിടിയില്‍ ആയവര്‍ പറയുന്നത്. പിടികൊടുത്താല്‍ കുഴപ്പമാകുമെന്നു ഭയന്നാണ് സ്ഥലം വിട്ടതെന്നും ഇവര്‍ പറയുന്നു.

Photo: Represented

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police arrest 2 youth over charges of 'stone pelting', Police, Arrested, Youth, Stone Pelting, Humor, Court, Kerala.