Follow KVARTHA on Google news Follow Us!
ad

സി പി എം നേതാവ് എം എം ലോറന്‍സിന്റെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ ബി ജെ പിയുടെ സമരവേദിയില്‍; ഇനിയും കുറേ പേര്‍ പാര്‍ട്ടിയിലെത്തുമെന്ന് ശ്രീധരന്‍ പിള്ള

സി പി എം നേതാവ് എം എം ലോറന്‍സിന്റെ കൊച്ചുമകന്‍ ബി ജെ പിയുടെ Thiruvananthapuram, News, Politics, Arrest, CPM, BJP, Allegation, Kerala,
തിരുവനന്തപുരം: (www.kvartha.com 30.10.2018) സി പി എം നേതാവ് എം എം ലോറന്‍സിന്റെ കൊച്ചുമകന്‍ ബി ജെ പിയുടെ സമരവേദിയില്‍. ശബരിമല വിഷയത്തിലെ അറസ്റ്റുകള്‍ക്കെതിരെ ബിജെപി തിരുവനന്തപുരത്തു ഡി.ജി.പി ഓഫീസിന് മുന്നില്‍ നടത്തുന്ന ഏകദിന ഉപവാസത്തിലാണ് എം.എം.ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍ പങ്കെടുത്തത്.

ശബരിമല വിഷയത്തില്‍ ഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നുവെന്ന ആരോപണമുന്നയിച്ചുള്ള ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ് മിലന്‍ എന്ന പ്ലസ്ടു വിദ്യാര്‍ഥി പങ്കെടുത്തത്.

M M Lawrence grandson in BJP programme, Thiruvananthapuram, News, Politics, Arrest, CPM, BJP, Allegation, Kerala

അതേസമയം രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യം ഉണ്ടെങ്കിലും ഏതു പാര്‍ട്ടിയിലെന്നു തീരുമാനിച്ചിട്ടില്ലെന്നു മിലന്‍ മാധ്യമങ്ങളോടു പറഞ്ഞു. വീട്ടില്‍ അറിയിച്ചാണോ ബിജെപി വേദിയിലെത്തിയതെന്ന ചോദ്യത്തിന് ഇതൊക്കെ സ്വന്തം താല്‍പര്യങ്ങള്‍ അല്ലേ എന്നായിരുന്നു മറുപടി.

മിലന്‍ മിടുക്കനായ കുട്ടിയാണെന്നും കാര്യങ്ങള്‍ മനസ്സിലാക്കാനാണു വന്നതെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും പി.എസ്. ശ്രീധരന്‍ പിള്ളയും പറഞ്ഞു. മിലന്‍ ഇങ്ങോട്ടുവിളിച്ചാണു സമരത്തില്‍ പങ്കെടുക്കുന്നതിനു താല്‍പര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെടെ സിപിഎം കുടുംബങ്ങളില്‍നിന്നുള്ളവര്‍ സമരത്തിന് പിന്തുണയുമായി വരുമെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

കുട്ടിയുടെ അമ്മ തന്നെയാണ് മിലനെ സമരവേദയിലെത്തിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് വിശദീകരിച്ചു. എം.എം. ലോറന്‍സിന്റെ മകള്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ്. അവര്‍ ഇവിടെ വന്നു പിന്തുണ പ്രഖ്യാപിച്ചാല്‍ അത് അവരുടെ ജോലിയെ ബാധിച്ചേക്കും. അതുകൊണ്ട് വരേണ്ടതില്ലെന്ന് അവരോട് അങ്ങോട്ട് ആവശ്യപ്പെട്ടു. അവരുടെ കുടുംബത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് മിലന്‍ എത്തിയത്. ഇതൊരു നല്ല സൂചനയായി കരുതുന്നതായും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് വെല്ലുവിളിയായി ബി.ജെ.പി മുന്നോട്ടു പോകവെയാണ് സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവിന്റെ കൊച്ചുമകന്‍ ബി.ജെ.പിയുടെ സമരവേദിയിലെത്തിയതെന്നത് ശ്രദ്ധേയമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM leader M M Lawrence's grand son attend in BJP programme
, Thiruvananthapuram, News, Politics, Arrest, CPM, BJP, Allegation, Kerala.