Follow KVARTHA on Google news Follow Us!
ad

യുവതികളായ ഫെമിനിസ്റ്റുകള്‍ കൂടി പ്രവേശിച്ചാല്‍ ശബരിമലയില്‍ 'വ്യാജ മീടൂ' ആരോപണങ്ങളുടെ ബഹളമായിരിക്കും; തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമെന്നും രാഹുല്‍ ഈശ്വര്‍

യുവതികളായ ഫെമിനിസ്റ്റുകള്‍ കൂടി പ്രവേശിച്ചാല്‍ ശബരിമലയില്‍ Press meet, Allegation, News, Sabarimala Temple, Religion, Family, Kochi, Trending, Kerala
കൊച്ചി: (www.kvartha.com 30.10.2018) യുവതികളായ ഫെമിനിസ്റ്റുകള്‍ കൂടി പ്രവേശിച്ചാല്‍ ശബരിമലയില്‍ 'വ്യാജ മീടൂ' ആരോപണങ്ങളുടെ ബഹളമായിരിക്കുമെന്ന് അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ കഴിഞ്ഞദിവസം ഇഞ്ചിപെണ്ണ് എന്ന ഫേസ് ബുക്ക് പേജിലൂടെ വന്ന ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനം നടത്തി മറുപടി നല്‍കുകയായിരുന്നു രാഹുല്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് പറഞ്ഞ രാഹുല്‍ ഇതുപോലെ കൂടുതല്‍ ആരോപണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു.

മീ ടൂ ആരോപണത്തിന്റെയും വിധിപ്രകാരം ശബരിമലക്കാര്യത്തില്‍ രാഹുലുമായി ബന്ധമില്ലെന്നു തന്ത്രികുടുംബം പ്രസ്താവന ഇറക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മുത്തശ്ശി ദേവകി അന്തര്‍ജനത്തിനും ഭാര്യ ദീപയ്ക്കും അമ്മ മല്ലിക നമ്പൂതിരിക്കും അഭിഭാഷക ശാന്തി മായാദേവിയ്ക്കും ഒപ്പമാണു രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്.

 #MeToo: Rahul Easwar rejects allegation, says 'this is radical feminist conspiracy' , Press meet, Allegation, News, Sabarimala Temple, Religion, Family, Kochi, Trending, Kerala

കടുത്ത ജാമ്യ വ്യവസ്ഥകളുള്ളതിനാല്‍ ഒന്നും പറയില്ലെന്നു പറഞ്ഞായിരുന്നു വാര്‍ത്താസമ്മേളനം തുടങ്ങിയത്. എല്ലാ ദിവസവും സ്‌റ്റേഷനുകളില്‍ ഒപ്പിടാന്‍ ദിവസമില്ലാത്തതിനാലാണെന്നു തമാശ രൂപേണ പറഞ്ഞ രാഹുല്‍ ചൊവ്വാഴ്ച എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലും ശനിയാഴ്ച പമ്പ സ്‌റ്റേഷനിലും ഒപ്പിടുന്നുണ്ടെന്നും വ്യക്തമാക്കി. കൂടുതല്‍ പറയണമെന്നുണ്ട്, നവംബര്‍ അഞ്ചിനുശേഷം കോടതി വ്യവസ്ഥകള്‍ ലംഘിക്കാതെ വക്കീലിന്റെ സമ്മതത്തോടെ വിശദമായി പറയാമെന്നു പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

കര്‍ശന ജാമ്യ വ്യവസ്ഥകള്‍ ഉള്ളതിനാല്‍ ഓരോരുത്തരുടെയും എഴുതിത്തയ്യാറാക്കിയ പ്രസ്താവന രാഹുലിന്റെ അഭിഭാഷക അഡ്വ. ശാന്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിക്കുകയായിരുന്നു. 'ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ വരുന്ന ശബരിമലയില്‍ ഒരുപാടു തിക്കിത്തിരക്കി ക്യൂ നില്‍ക്കേണ്ടി വരുന്ന സന്നിധാനത്തു യുവതികളായ ഫെമിനിസ്റ്റുകള്‍ കൂടി പ്രവേശിച്ചാല്‍ പിന്നീടു മീ ടൂ വ്യാജ ആരോപണങ്ങളുടെ ബഹളമായിരിക്കും.

ഇതു ശബരിമലയുടെ പവിത്രതയ്‌ക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് നീക്കമാണെന്നും രാഹുല്‍ ആരോപിച്ചു. മീടൂ പ്രസ്ഥാനത്തോട് വിയോജിപ്പോടു കൂടിയുള്ള യോജിപ്പുണ്ട്. എന്നാല്‍ എതിര്‍പക്ഷത്തുള്ളവരെ തേജോവധം ചെയ്യാന്‍ അത് ദുരുപയോഗം ചെയ്യുന്നത് തരംതാണ പ്രവൃത്തിയാണെന്നും രാഹുലിന്റെ പ്രസ്താവനയില്‍ പറയുന്നു.

സ്ത്രീ വിഷയത്തില്‍ പേടിപ്പിച്ചാല്‍ പലരും പേടിക്കും. പ്രത്യേകിച്ചും മുഖ്യമന്ത്രിയൊക്കെ കടുത്ത നിലപാട് എടുത്തു നില്‍ക്കുമ്പോള്‍. പക്ഷേ, എനിക്കു ഭയമില്ല. ശക്തമായി മുന്നോട്ടു പോകും. ജയിലില്‍ കിടക്കുന്ന നിരപരാധികളായ അയ്യപ്പന്‍മാര്‍ക്കു വേണ്ടി ആവും വിധം നിയമസഹായം ചെയ്യും. നവംബര്‍ അഞ്ചിനും 13നും മുമ്പ് തനിക്കുനേരെ കൂടുതല്‍ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതുവരെയുള്ള ആരോപണങ്ങള്‍ വ്യാജമാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ നിസ്സാരവല്‍ക്കരിക്കുന്നില്ല' എന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു.

രാഹുല്‍ ഈശ്വര്‍ തന്റെ പൗത്രനാണെന്നും പൂര്‍ണ വിശ്വാസമുണ്ടെന്നും മക്കളും കൊച്ചുമക്കളും എല്ലാവരും തനിക്ക് ഒരുപോലെയാണെന്നും കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം പറഞ്ഞു. തന്റെ ഭര്‍ത്താവും ദീര്‍ഘകാലം ശബരിമല തന്ത്രിയുമായിരുന്ന കണ്ഠരര് മഹേശ്വരര് രാഹുല്‍ ഈശ്വര്‍ വഴിയാണ് കോടതി കേസുകളില്‍ ഇടപെട്ടിരുന്നതെന്നും കാഴ്ചപ്പാടുകള്‍ ജനങ്ങളിലേക്ക് എത്തിച്ചിരുന്നതെന്നും ദേവകി അന്തര്‍ജനത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

രാഹുല്‍ തന്ത്രി കുടുംബാംഗമല്ലെന്ന് പറഞ്ഞ് ദേവകി അന്തര്‍ജനത്തിന്റെ മൂത്ത മകനും ശബരിമല മുന്‍ തന്ത്രിയുമായ കണ്ഠരര് മോഹനര് നേരത്തേ രംഗത്തെത്തിയിരുന്നു. മക്കത്തായ പ്രകാരമാണ് തന്ത്രിയെ നിശ്ചയിക്കുന്നതെന്നും തന്ത്രിയുടെ പെണ്‍മക്കളുടെ മക്കള്‍ക്ക് തന്ത്രിയാകാന്‍ അര്‍ഹതയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കണ്ഠരര് മോഹനരുടെ സഹോദരി മല്ലിക നമ്പൂതിരിയുടെ മകനാണ് രാഹുല്‍.

രാഹുല്‍ ഈശ്വറിന് എല്ലാ പിന്തുണയും നല്‍കുന്നതായും രാഹുലിനെതിരെ വരുന്ന എല്ലാ ആരോപണങ്ങളും തള്ളുന്നു. നവംബര്‍ അഞ്ചിനു രാഹുലിനെ ശബരിമലയില്‍ എത്തിക്കാതിരിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണ് ആരോപണങ്ങളെന്നും മാതാവ് മല്ലിക നമ്പൂതിരി വ്യക്തമാക്കി.

ഉന്നയിക്കപ്പെട്ട ആരോപണം ഉണ്ടായെന്നു പറയുന്നതിനു രണ്ടു വര്‍ഷം മുമ്പു തനിക്കു രാഹുലുമായും അമ്മയുമായും വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും ഭാര്യ ദീപ വ്യക്തമാക്കി. അന്ന് ആ വീട്ടില്‍ ഒരു ബന്ധുവും ജോലിക്കാരിയും ഉള്‍പ്പടെ നാലുപേര്‍ ഉണ്ടായിരുന്നു. ടിവി പരിപാടിയുടെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തെറ്റായ ആരോപണങ്ങളുന്നയിച്ചു വ്യക്തിഹത്യ നടത്തുന്നതു ശരിയല്ല. രാഹുലിന് എല്ലാ കാര്യങ്ങളിലും പൂര്‍ണ വിശ്വാസവും പിന്തുണയും നല്‍കുന്നതായും ദീപ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: #MeToo: Rahul Easwar rejects allegation, says 'this is radical feminist conspiracy' , Press meet, Allegation, News, Sabarimala Temple, Religion, Family, Kochi, Trending, Kerala.