Follow KVARTHA on Google news Follow Us!
ad

'കര്‍വാ ചൗത്' നോമ്പ് നോക്കിയിരുന്ന യുവതിയെ ഭര്‍ത്താവ് ഫ് ളാറ്റില്‍ നിന്നും തള്ളിയിട്ട് കൊന്നു

ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനു വേണ്ടി ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ ആചരിക്കുന്നPolice, Arrested, Crime, Criminal Case, Murder, Flat, Religion, National,
ഗുഡ്ഗാവ്: (www.kvartha.com 30.10.2018) ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനു വേണ്ടി ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ ആചരിക്കുന്ന 'കര്‍വാ ചൗത്' നോമ്പ് നോക്കിയിരുന്ന യുവതിക്ക് ഒടുവില്‍ ഭര്‍ത്താവിന്റെ കൈകൊണ്ടുതന്നെ അന്ത്യം. ഭര്‍ത്താവിന്റെ രക്ഷയ്ക്കും ആയുസ്സിനും വേണ്ടി സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ എടുക്കുന്ന ഒരു ദിവസത്തെ വ്രതമാണു കര്‍വാ ചൗഥ്.

കര്‍വാ ചൗത് എടുത്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥയെ ആണ് ഭര്‍ത്താവ് താമസിക്കുന്ന കെട്ടിടത്തിന്റെ എട്ടാംനിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഫരീദാബാദിലെ അന്‍സല്‍ വാലി വ്യൂ സൊസൈറ്റിയില്‍ ശനിയാഴ്ചയാണു സംഭവം.

 Gurgaon Man Allegedly Pushes Banker Wife Off 8th Floor On Karva Chauth, Police, Arrested, Crime, Criminal Case, Murder, Flat, Religion, National.

ബാങ്കിലെ സീനിയര്‍ സ്റ്റാഫ് ആയിരുന്ന ദീപിക ചൗഹാന്‍ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വിക്രം ചൗഹാനെ പോലീസ് അറസ്റ്റു ചെയ്തു. നോമ്പിലായിരുന്നുവെങ്കിലും ദമ്പതികള്‍ തമ്മില്‍ കലഹിച്ചിരുന്നുവെന്നും ഇതിന്റെ പ്രകോപനത്തില്‍ ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് തള്ളി താഴെയിടുകയായിരുന്നുവെന്നും ചൗഹാന്‍ പോലീസിനോട് സമ്മതിച്ചു.

2013ല്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ദമ്പതികള്‍. ഒരു സ്വകാര്യ സ്ഥാപനത്തിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് ആണ് വിക്രം ചൗഹാന്‍. നാലു വയസ്സുള്ള പെണ്‍കുട്ടിയും ആറുമാസം പ്രായമുള്ള ആണ്‍കുട്ടിയും ദമ്പതികള്‍ക്കുണ്ട്. ഗുഡ്ഗാവ് ഫരീദാബാദ് റേഹാഡിലെ അന്‍സാല്‍ വാലി വ്യൂ സൊസൈറ്റിയിലെ ഫ് ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.

അടുത്തകാലത്തായി ഇവര്‍ താമസിക്കുന്ന സൊസൈറ്റിയിലെ വിവാഹിതയായ ഒരു സ്ത്രീയുമായി വിക്രം അടുപ്പത്തിലായിരുന്നുവെന്നും ഇതേചൊല്ലി ദമ്പതികള്‍ കലഹം പതിവായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സ്ത്രീ ഇവരുടെ ഫ് ളാറ്റില്‍ വരുന്നതിനെ ചൊല്ലിയും ഇരുവരും വഴക്കിട്ടിരുന്നുവെന്ന് ദീപികയുടെ പിതാവ് ഹരികൃഷ്ണന്‍ അഹൂജ
പറഞ്ഞു.

ഇരുവരുടെയും അവിഹിതബന്ധത്തെ ദീപിക ചോദ്യം ചെയ്തതോടെ വിക്രം മര്‍ദനം പതിവാക്കിയിരുന്നു. ശനിയാഴ്ചയാണ് വിക്രം ദീപികയെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ടത്. വൈകാതെ ഇവര്‍ മരിച്ചു. അറസ്റ്റിലായ വിക്രമിനെ പോലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി രണ്ടു ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gurgaon Man Allegedly Pushes Banker Wife Off 8th Floor On Karva Chauth, Police, Arrested, Crime, Criminal Case, Murder, Flat, Religion, National.