Follow KVARTHA on Google news Follow Us!
ad

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധിക്കെതിരെ സമരത്തിനൊരുങ്ങി ബിജെപി, ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് പി എസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം Kozhikode, News, Supreme Court of India, Sabarimala Temple, Religion, Trending, Strike, Controversy, Politics, BJP, Kerala
കോഴിക്കോട്: (www.kvartha.com 01.10.2018) ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ സമരത്തിനൊരുങ്ങി ബിജെപി. യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയുമാണ് സമരത്തിനു നേതൃത്വം നല്‍കുന്നത്. വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനും പാര്‍ട്ടിക്കു നീക്കമുണ്ട്.

സ്ത്രീപ്രവേശനത്തെ നേരത്തേ മുതല്‍ ആര്‍എസ്എസ് ദേശീയതലത്തില്‍ പിന്തുണച്ചുവരുന്നതിനാല്‍ കേരളത്തിലെ ബിജെപി കടുത്ത നിലപാട് എടുത്തിരുന്നില്ല. ഇതു പാര്‍ട്ടി അണികളില്‍ വ്യാപക അതൃപ്തിക്ക് കാരണമായതാണ് സമരത്തിനൊരുങ്ങാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. മഹിളാമോര്‍ച്ചയും വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും വിധിക്കെതിരാണ്.

BJP starts protest over Sabarimala women entry SC verdict, Kozhikode, News, Supreme Court of India, Sabarimala Temple, Religion, Trending, Strike, Controversy, Politics, BJP, Kerala

ശബരിമല വിഷയത്തില്‍ ചില ഹിന്ദു സംഘടനകളുടെ മൗനം ഹൈന്ദവ വിശ്വാസികളോടുള്ള അനീതിയാണെന്നു മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP starts protest over Sabarimala women entry SC verdict, Kozhikode, News, Supreme Court of India, Sabarimala Temple, Religion, Trending, Strike, Controversy, Politics, BJP, Kerala.