Follow KVARTHA on Google news Follow Us!
ad

ശുചിത്വബോധവല്‍ക്കരണം: ബൈക്ക് റാലിയുമായി സിഎംഎഫ് ആര്‍ഐ

പൊതുജനങ്ങള്‍ക്കിടയില്‍ ശുചിത്വ ബോധവല്‍ക്കരണം സൃഷ്്ടിക്കുന്നതിന്Kochi, News, Researchers, bike, Rally, Fishermen, Kerala,
കൊച്ചി: (www.kvartha.com 29.09.2018) പൊതുജനങ്ങള്‍ക്കിടയില്‍ ശുചിത്വ ബോധവല്‍ക്കരണം സൃഷ്്ടിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നഗരത്തില്‍ ബൈക്ക് റാലി നടത്തി. സ്വച്ഛതാഹി സേവ വാരാചരണത്തിന്റെ ഭാഗമായി സിഎംഎഫ്ആര്‍ഐ നടത്തിവരുന്ന തീവ്രശുചീകരണ യജ്ഞത്തോടനുബന്ധിച്ചായിരുന്നു പരിപാടി.

സിഎംഎഫ്ആര്‍ഐയിലെ നൂറോളം പേര്‍ റാലിയില്‍ പങ്കെടുത്തു. സിഎംഎഫ്ആര്‍ഐയില്‍ നിന്നും മേനക ജംഗ്ഷന്‍ വരെയും തിരിച്ചുമായിരുന്നു ബൈക്ക് റാലി. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ടി വി സത്യാനന്ദന്‍ ഫ് ളാഗ്ഓഫ് ചെയ്തു. സ്വച്ഛതാഹി സേവ കാംപയിനില്‍, പൊതുജന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ചിത്രപ്രദര്‍ശനവും സിഎംഎഫ്ആര്‍ഐ നടത്തുന്നുണ്ട്.

Cleanliness: CMFRI introduced bike rally,Kochi, News, Researchers, bike, Rally, Fishermen, Kerala

മംഗളവനത്തിന് സമീപമുള്ള മതിലിലാണ് ചിത്രംവരച്ച് പ്രദര്‍ശിപ്പിക്കുന്നത്. ശുചിത്വ സേവനവാരത്തിന്റെ ഭാഗമായി തെരുവുകള്‍ വൃത്തിയാക്കുന്നതോടൊപ്പം രാജ്യത്തെ പ്രധാനപ്പെട്ട മത്സ്യതുറമുഖങ്ങളും ബീച്ചുകളും സിഎംഎഫ്‌ഐആര്‍ഐയുടെ വിവിധ സെന്ററുകളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി വരുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cleanliness: CMFRI introduced bike rally,Kochi, News, Researchers, bike, Rally, Fishermen, Kerala.