Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്കില്‍ വീണ്ടും ഹാക്കര്‍മാരുടെ വിളയാട്ടം; അഞ്ചുകോടി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നു

ഫേസ്ബുക്കിലെ അഞ്ച് കോടിയോളം ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍World, America, Washington, News, Facebook, Hackers, Leaked, Social Network, 5 Crore FB users' data stolen
വാഷിംഗ്ടണ്‍: (www.kvartha.com 29.09.2018) ഫേസ്ബുക്കിലെ അഞ്ച് കോടിയോളം ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്.

'വ്യൂ ആസ്' (view as) എന്ന ഫീച്ചറിലെ സുരക്ഷാ പാളിച്ചകളിലൂടെയാണ് ഹാക്കര്‍മാര്‍ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയത്. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങളാണ് ചോര്‍ത്തിയത് എന്നതിനെ സംബന്ധിച്ച് ഫെയ്സ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. 200 കോടി ഉപയോക്താക്കളുള്ള ഫേസ്ബുക്കിന്റെ 27 കോടി ഉപയോക്താക്കളും ഇന്ത്യക്കാരാണ്.


ഫേസ്ബുക്കിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും, സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, America, Washington, News, Facebook, Hackers, Leaked, Social Network, 5 Crore FB users' data stolen