Follow KVARTHA on Google news Follow Us!
ad

ഇടുക്കി അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ യോഗം, അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുള്ള ചുമതല മന്ത്രി മണിക്ക്

ഇടുക്കി അണക്കെട്ട് ഉടന്‍ തുറന്നേക്കുമെന്ന് വിവരം. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭാKerala, Thiruvananthapuram, Idukki, Minister, Cabinet, Dam, Water, Rain, Pinarayi vijayan, LDF, News, The Cabinet meet today said that it is necessary to open the Idukki dam
തിരുവനന്തപുരം: (www.kvartha.com 01.08.2018) ഇടുക്കി അണക്കെട്ട് ഉടന്‍ തുറന്നേക്കുമെന്ന് വിവരം. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയത്.

ഇതേതുടര്‍ന്ന് അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുള്ള ചുമതല മന്ത്രി മണിക്ക് നല്‍കി. ഡാം തുറക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എംഎം മണി പറഞ്ഞു. ഘട്ടം ഘട്ടമായിട്ടായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കി.


അണക്കെട്ട് പരമാവധി സംഭരണ ശേഷി കവിഞ്ഞ ശേഷം ഷട്ടറുകള്‍ തുറക്കുന്നതെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ പൂര്‍ണമായ സംഭരണശേഷിയില്‍ എത്തുന്നത് വരെ കാത്തിരിക്കുന്നതിനോട് മന്ത്രിസഭയില്‍ വിയോജിപ്പാണ് ഉണ്ടായത്. അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയരുന്നത് മറ്റ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി.

പരമാവധി 2,400 അടി സംഭരണ ശേഷിയുള്ള ഡാമില്‍ നിലവില്‍ 2,395.88 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് 2,395 അടി ആയപ്പോള്‍ തന്നെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഡാം തുറക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും അധികൃതര്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, Idukki, Minister, Cabinet, Dam, Water, Rain, Pinarayi vijayan, LDF, News, The Cabinet meet today said that it is necessary to open the Idukki dam