Follow KVARTHA on Google news Follow Us!
ad

നാലുവര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു; പരമാവധിശേഷി 115.06 മീറ്റര്‍, തുറന്നത് 4 ഷട്ടറുകള്‍

നാലുവര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ നാലു ഷട്ടറുകളാണ് Thiruvananthapuram, News, Trending, Dam, Rain, Malampuzha, Alappuzha, Kerala,
തിരുവനന്തപുരം: (www.kvartha.com 01.08.2018) നാലുവര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ നാലു ഷട്ടറുകളാണ് തുറക്കുന്നത്. പരമാവധിശേഷിയായ 115.06 മീറ്ററിലെത്തിയതോടെയാണ് അണക്കെട്ട് തുറന്നത്. അതേസമയം, സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തി പ്രാപിക്കുന്നു. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയെ തുടര്‍ന്ന് കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം.

ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ തുടരുന്നത്. ആലപ്പുഴ കരുവാറ്റയില്‍ റെയില്‍പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുകയാണ്. കടല്‍പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


അതിനിടെ, ഇടമലയാര്‍ അണക്കെട്ടിലും ജാഗ്രതാ നിര്‍ദേശം - 'ഓറഞ്ച് അലര്‍ട്ട്' പ്രഖ്യാപിച്ചു.നിലവില്‍ ഡാമിലെ ജലനിരപ്പ് 167.05 മീറ്ററാണ്. 168.5 മീറ്റര്‍ എത്തുമ്പോള്‍ അവസാന ജാഗ്രതാ നിര്‍ദേശം(റെഡ് അലര്‍ട്ട്) പ്രഖ്യാപിക്കും. ഇതിനോടകം ജില്ലയിലെ മംഗലംഡാം, പോത്തുണ്ടി അണക്കെട്ടുകളിലെ വെളളം തുറന്നുവിട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malambuzha dam shutter open, Thiruvananthapuram, News, Video,Trending, Dam, Rain, Malampuzha, Alappuzha, Kerala.