Follow KVARTHA on Google news Follow Us!
ad

പശുക്കടത്ത്; മംഗലാപുരത്ത് ബജ് റംഗ് ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മംഗലാപുരം: (www.kvartha.com 01.08.2018) ദക്ഷിണ കന്നഡയില്‍ കന്നുകാലി കടത്ത് നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. അതില്‍ ഒരാള്‍ ബജ് റംഗ് ദള്‍ പ്രവര്‍ത്തകനാണ്. കടമ്പ് എNational, Karnataka, Cattle trafficking
മംഗലാപുരം: (www.kvartha.com 01.08.2018) ദക്ഷിണ കന്നഡയില്‍ കന്നുകാലി കടത്ത് നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. അതില്‍ ഒരാള്‍ ബജ് റംഗ് ദള്‍ പ്രവര്‍ത്തകനാണ്. കടമ്പ് എന്ന സ്ഥലത്താണ് സംഭവം നടന്നത്. ജൂലൈ 26നാണ് പശുക്കടത്ത് നടന്നത്. ശശികുമാര്‍, അബ്ദുല്‍ ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്.

ഒരു പിക് അപ് വാനില്‍ കന്നുകാലികളെ ഹാരീസിനൊപ്പം കേരളത്തിലേയ്ക്ക് കടത്തുന്നതിനിടയിലാണ് ശശികുമാര്‍ പിടിയിലാകുന്നത്. നാല് പശുക്കളും ഒരു കുട്ടിയുമായിരുന്നു വാനിലുണ്ടായിരുന്നത്. ഇരുവരേയും അപ്പോള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു.

Sasikumar

വിശ്വഹിന്ദു പരിഷത്ത് ഗോരക്ഷക് ദള്‍ എന്ന പേരില്‍ പശു സംരക്ഷണത്തിനായി സംഘടന സ്ഥാപിക്കാനൊരുങ്ങുന്നതിനിടയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Two individuals have been arrested by the Vittal Police in connection with cattle trafficking at Kadambu, Dakshin Kannad District. The incident took place on July 26. The accused have been identified as Shashikumar and Abdul Haris.

Keywords: National, Karnataka, Cattle trafficking