Follow KVARTHA on Google news Follow Us!
ad

മൂന്ന് വയസുകാരി 110 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

മുങെര്‍(ബീഹാര്‍): (www.kvartha.com 01.08.2018) നൂറ്റി പത്ത് അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. National, Bihar, Munger, Bore well
മുങെര്‍(ബീഹാര്‍): (www.kvartha.com 01.08.2018)  നൂറ്റി പത്ത് അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ബീഹാറിലെ മുങെര്‍ ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയ്കാണ് സംഭവം നടന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ രക്ഷിക്കാന്‍ ഇനിയും 4 മണിക്കൂറെങ്കിലുമെടുക്കുമെന്നാണ് ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥനായ സഞ്ജീവ് കുമാര്‍ പറഞ്ഞത്.

National, Bihar, Munger, Bore well

കുട്ടി കൂടുതല്‍ താഴ്ചയിലേയ്ക്ക് വീഴാതിരിക്കാന്‍ തടസങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ശ്വാസ തടസം അനുഭവപ്പെടാതിരിക്കാനായി ഓക്‌സിജന്‍ എത്തിച്ചുനല്‍കുന്നുണ്ട്.

കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴി കുഴിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടി വീണ് കിടക്കുന്ന താഴ്ചയില്‍ കുഴി എത്തിക്കഴിഞ്ഞാല്‍ മണ്ണ് തുരന്ന് കുട്ടിയെ പുറത്തെടുക്കാനാണ് നീക്കം. ആംബുലന്‍സും ഡോക്ടര്‍മാരുടെ വിദഗ്ദ്ധസംഘവും സ്ഥലത്ത് തമ്പടിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Three-year-old girl fell into a 110-foot-deep borewell in Bihar's Munger district on Tuesday afternoon.

Keywords: National, Bihar, Munger, Bore well