Follow KVARTHA on Google news Follow Us!
ad

നെഞ്ചുവേദന; നവാസ് ഷെരീഫിനെ ജയിലില്‍ നിന്നും ആശുപത്രിയിലേയ്ക്ക് മാറ്റി

ഇസ്ലാമാബാദ്: (www.kvartha.com 30.07.2018) പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയില്‍ നിന്നും ആശുപത്രിയിലേയ്ക്ക് മാറ്റി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുWorld, Pakistan, Nawas Sherif
ഇസ്ലാമാബാദ്: (www.kvartha.com 30.07.2018) പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയില്‍ നിന്നും ആശുപത്രിയിലേയ്ക്ക് മാറ്റി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് റാവല്പിണ്ടിയിലെ അഡൈല ജയിലില്‍ കഴിയുന്ന നവാസ് ഷെരീഫിനെ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയസിലേയ്ക്കാണ് മാറ്റിയത്.

World, Pakistan, Nawas Sherif

ഞായറാഴ്ച ജയിലിനുള്ളില്‍ നവാസ് ഷെരീഫിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാരാണ് ഷെരീഫിനെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെട്ടത്.

കാര്‍ഡിയോ ഗ്രാമില്‍ പ്രശ്‌നമുണ്ടെന്ന് വ്യക്തമായതോടെ ജയില്‍ സൂപ്രണ്ട് വിവരം സര്‍ക്കാരിനെ അറിയിക്കുകയും തുടര്‍ന്ന് പി ഐ എം എസിലേയ്ക്ക് മാറ്റുകയുമായിരുന്നു.

പി ഐ എം എസിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അഞ്ചംഗ സംഘമാണ് ഷെരീഫിനെ ചികില്‍സിക്കുന്നത്. മകള്‍ മറിയം നവാസിനൊപ്പം ലണ്ടനില്‍ നിന്നും ലാഹോറിലെത്തിയ നവാസ് ഷെരീഫിനെ അലാമ ഇഖ്ബാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്ത് നേരെ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു. ജൂലൈ 13നാണ് നവാസ് ഷെരീഫ് പാക്കിസ്ഥാനിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A five-member medical board formed by PIMS had conducted a medical check-up of Nawaz Shairf on Monday, where the Pakistan Muslim League-Nawaz chief is serving his sentence for corruption.

Keywords: World, Pakistan, Nawas Sherif