Follow KVARTHA on Google news Follow Us!
ad

നിമിഷയുടെ കൊലപാതകം മുത്തശ്ശിയുടെ മാല കവരാനുള്ള ശ്രമം തടയുന്നതിനിടെ; മറ്റു കാരണങ്ങളില്ലെന്ന് ബന്ധുക്കള്‍

പെരുമ്പാവൂര്‍ ഇടത്തിക്കാട് കോളജ് വിദ്യാര്‍ത്ഥിനിയായ നിമിഷയെ കൊലപ്പെടുത്തിയത് Perumbavoor, News, Trending, Murder, Police, Custody, Crime, Criminal Case, West Bengal, Natives, Kerala,
പെരുമ്പാവൂര്‍: (www.kvartha.com 30.07.2018) പെരുമ്പാവൂര്‍ ഇടത്തിക്കാട് കോളജ് വിദ്യാര്‍ത്ഥിനിയായ നിമിഷയെ കൊലപ്പെടുത്തിയത് മുത്തശ്ശിയുടെ മാല കവരാനുള്ള ശ്രമം തടയുന്നതിനിടെയാണെന്ന് ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് മറ്റു കാരണങ്ങളില്ലെന്നും ഇവര്‍ പറയുന്നു. മാതാപിതാക്കളും മുത്തശ്ശിയും സഹോദരിയും അടങ്ങുന്നതാണ് നിമിഷയുടെ കുടുംബം.

വാഴക്കുളം എംഇഎസ് കോളജ് അവസാനവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് നിമിഷ. സലോമിയാണ് മാതാവ്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അന്നയാണ് നിമിഷയുടെ സഹോദരി. രാവിലെ കോളജില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു നിമിഷ. ഇതിനിടയില്‍ വീട്ടില്‍ അതിക്രമിച്ചുകടന്നെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി ബിജു നിമിഷയുടെ മുത്തശ്ശിയുടെ മാല കവരാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട നിമിഷ തടയാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന പിടിവലിക്കിടയിലാണ് വീട്ടില്‍ തന്നെയുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് നിമിഷയുടെ കഴുത്തില്‍ കുത്തിയിറക്കിയത്.

College girl killed amid Bengali worker's chain-snatching bid, Perumbavoor, News, Trending, Murder, Police, Custody, Crime, Criminal Case, West Bengal, Natives, Kerala

ബഹളം കേട്ട് പിതാവ് ഓട്ടോ ഡ്രൈവറായ തമ്പിയും അയല്‍വക്കത്തുള്ള ഇളയച്ഛന്‍ ഏലിയാസും ഓടിയെത്തി. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവരേയും പ്രതി അക്രമിക്കുകയായിരുന്നു. വീടിന് സമീപം ജോലി ചെയ്യുന്ന ലോഡിംഗ് തൊഴിലാളികളും അയല്‍വാസികളും ചേര്‍ന്നാണ് സമീപത്തെ ഒരു ഫ് ളാറ്റില്‍ ഒളിച്ച ബിജുവിനെ പിടികൂടിയത്. ലോഡിംഗ് തൊഴിലാളികളാണ് വെട്ടേറ്റ നിമിഷയേയും പരിക്കേറ്റ മറ്റുള്ളവരേയും താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

College girl killed amid Bengali worker's chain-snatching bid, Perumbavoor, News, Trending, Murder, Police, Custody, Crime, Criminal Case, West Bengal, Natives, Kerala

അക്രമത്തിനിടെ അയല്‍വാസിക്കും പരിക്കേറ്റതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: College girl killed amid Bengali worker's chain-snatching bid, Perumbavoor, News, Trending, Murder, Police, Custody, Crime, Criminal Case, West Bengal, Natives, Kerala.