Follow KVARTHA on Google news Follow Us!
ad

ജനജീവിതത്തെ ബാധിക്കാതെ ഹര്‍ത്താല്‍; ബസുകള്‍ ഓടി, കടകള്‍ തുറന്നു

അയ്യപ്പധര്‍മ സേന, വിശാല വിശ്വകര്‍മ ഐക്യവേദി, ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ല. Kerala, News, bus, Harthal, school, Trending, Harthal not affecting normal life
കാസര്‍കോട്: (www.kvartha.com 30.07.2018) അയ്യപ്പധര്‍മ സേന, വിശാല വിശ്വകര്‍മ ഐക്യവേദി, ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ല. ബസുകള്‍ നിരത്തിലിറങ്ങുകയും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. എല്ലാ സ്‌കൂളുകളിലും കോളജുകളിലും പതിവു പോലെ ക്ലാസുകള്‍ നടന്നു.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഹിന്ദു സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസി ബസുകളും പതിവുപോലെ സര്‍വീസുകള്‍ നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളെല്ലാം തന്നെ നിരത്തിലിറങ്ങി.

Photo: File


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, bus, Harthal, school, Trending, Harthal not affecting normal life, Buses to run, shops to be open on hartal day 
  < !- START disable copy paste -->