Follow KVARTHA on Google news Follow Us!
ad

പ്രായമായ മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൂട്ടുവീഴുന്നു; ശമ്പളം വെട്ടിക്കുറയ്ക്കും

പ്രായമായ മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൂട്ടുവീഴുന്നു.News, Parents, Salary, Brothers, Bank, Minister, National
ഗുവാഹത്തി: (www.kvartha.com 30.07.2018) പ്രായമായ മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൂട്ടുവീഴുന്നു. അസം സര്‍ക്കാരാണ് ആശ്രിതരായ മാതാപിതാക്കളെയും ഭിന്നശേഷിക്കാരായ സഹോദരങ്ങളെയും നല്ല രീതിയില്‍ പരിപാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ഇവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.

രക്ഷിതാക്കളെ പരിപാലിക്കുന്നത് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം 'പ്രണാം' (പാരന്റ്‌സ് റെസ്‌പോണ്‍സബിലിറ്റി ആന്റ് നോംസ് ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് മോണിറ്ററിംഗ്)നിയമം പാസാക്കിയിരുന്നു.

Assam govt employees to face pay cut for neglecting parents, differently-abled siblings ,News, Parents, Salary, Brothers, Bank, Minister, National

മാതാപിതാക്കളെ പരിപാലിക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പത്ത് ശതമാനം വെട്ടിക്കുറയ്ക്കുകയും അത് മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുമെന്ന് മന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു.

മാത്രമല്ല, ഏതെങ്കിലും സഹോദരങ്ങളും ഇത്തരത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം പരിപാലിക്കപ്പെടാതിരിക്കുന്നുണ്ടെങ്കില്‍ 15 ശതമാനം വരെ ശമ്പളത്തില്‍നിന്ന് വെട്ടിക്കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടുമുതല്‍ പുതിയ നിയമം നടപ്പിലാക്കാനാണ് തീരുമാനം. ഇതോടെ രാജ്യത്ത് ഇത്തരത്തില്‍ നിയമം പാസാക്കുന്ന ആദ്യ സംസ്ഥാനമായി അസം മാറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Assam govt employees to face pay cut for neglecting parents, differently-abled siblings ,News, Parents, Salary, Brothers, Bank, Minister, National.